കിവി പക്ഷികളുടെ ചിറകരിഞ്ഞ് വെസ്റ്റ്ഇൻഡീസ് ! സൂപ്പർ എട്ട് കാണാതെ ന്യൂസിലൻഡ് ലോകകപ്പിൽ നിന്ന് പുറത്ത് 

ട്രിനിഡാഡ് : നിർണ്ണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് തോറ്റ് കിവീസ് സൂപ്പർ എട്ട് കാണാതെ ലോകകപ്പിൽ നിന്ന് പുറത്ത്. 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടമാക്കി വെസ്റ്റ് ഇൻഡീസ് നേടിയ 149 റണ്ണിന് എതിരെ , ന്യൂസിലൻഡിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടമാക്കി 136 റൺ മാത്രമാണ് നേടാനായത്. 13 റണ്ണിൻ്റെ തോൽവിയോടെ ന്യൂസിലൻഡ് ടൂർണമെൻ്റിൽ നിന്ന് പുറത്തായി. ട്രിനിഡാഡ്, ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ മൂന്ന് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടാണ് ആതിഥേയരെ പിടിച്ചുകെട്ടിയത്. മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ ഷെഫാനെ റുതര്‍ഫോര്‍ഡ് 39 പന്തില്‍ പുറത്താവാതെ നേടിയ 68 റണ്‍സ് മത്സരത്തില്‍ നിര്‍ണായകമായി. കിവീസിനെ സംബന്ധിച്ചിടത്തോളം ഇന്ന് ജയിക്കേണ്ടത് അനിവാര്യാണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അഫ്ഗാന് മുന്നില്‍ പരാജയപ്പെട്ടിരുന്നു കിവീസ്.

Advertisements

മോശമായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ തുടക്കം. 30 റണ്‍സിനിടെ അവുടെ ആദ്യ അഞ്ച് വിക്കറ്റുകളും നിലംപൊത്തി. ജോണ്‍സണ്‍ ചാള്‍സ് (9), ബ്രന്‍ഡന്‍ കിംഗ് (9), നിക്കോളാസ് പുരാന്‍ (17), റോസ്റ്റണ്‍ ചേസ (0), റോവ്മാന്‍ പവല്‍ (1) എന്നിവരെല്ലാം പാടേ നിരാശപ്പെടുത്തി. സ്‌കോര്‍ 100 കടക്കില്ലെന്ന് തോന്നിച്ചു. തുടര്‍ന്നും കൃത്യമായ ഇടവേളയില്‍ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. എന്നാല്‍ ഒരറ്റത്ത് റുതര്‍ഫോര്‍ഡ് ആക്രമണം അഴിച്ചുവിട്ടതോടെ വിന്‍ഡീസ് കളം പിടിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അകെയ്ല്‍ ഹുസൈനൊപ്പം (15) റുതര്‍ഫോര്‍ഡ് 28 ണ്‍സ് കൂട്ടിചേര്‍ത്തു. ഹുസൈന്‍ മടങ്ങുമ്ബോള്‍ 11 ഓവറില്‍ ആറിന് 58 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. പിന്നീടുള്ള ഒമ്ബത് ഓവറില്‍ പിറന്നത് 90 റണ്‍സ്. ആന്ദ്രേ റസ്സല്‍ (15), റൊമാരിയോ ഷെഫേര്‍ഡ് (13) എന്നിവരും ചെറിയ സംഭവാന നല്‍കി. അല്‍സാരി ജോസഫാണ് (6) പുറത്തായ മറ്റൊരു താരം. ഗുഡകേഷ് മോട്ടി (0) പുറത്താവാതെ നിന്നു. ആറ് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റുതര്‍ഫോര്‍ഡിന്റെ ഇന്നിംഗ്‌സ്. കിവീസിനായി ട്രന്റ് ബോള്‍ട്ടിന് പുറമെ ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസിലൻഡിന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. സ്കോർ 39 ൽ എത്തിയപ്പോഴേയ്ക്കും കോൺവേ (5) , ഫിൻ അലൻ (26), കെയിൻ വില്യംസൺ (1) എന്നിവർ മടങ്ങി. പ്രതീക്ഷ നൽകി രചിൻ രവീന്ദ്രയും(10) , ഡാരി മിച്ചലും (12) , നിഷാമും (10) പിടിച്ചു നിൽക്കാനാവാതെ മടങ്ങി. 85 ന് 6 എന്ന നിലയിൽ തകർന്ന ടീമിനെ ഗ്ലെൻ ഫിലിപ്പ് സ് ഒറ്റയ്ക്ക് ചുമലിൽ ഏറ്റി. ഗ്ലെൻ ഇറങ്ങുമ്പോൾ അസാധ്യം എന്ന് തോനിയ സ്കോറിലേയ്ക്ക് 33 പന്തിൽ 40 റൺ അടിച്ച് കയറി വരികയായിരുന്നു ഗ്ലെൻ. എന്നാൽ , തുടർച്ചയായി ഗ്ലെൻ ഫിലിപ്പിനെയും , ടിം സൗത്തിയേയും (0) വീഴ്ത്തി അൻസാരി ജോസഫ് കളി തിരിച്ച് പിടിച്ചു. ബോൾട്ടിനെ (7) റസൽ പുറത്താക്കി. അവസാന ഓവറിൽ സാറ്റ് നർ 12 പന്തിൽ 21 റൺ അടിച്ച് ആഞ്ഞടിച്ചു നോക്കിയെങ്കിലും കളി കൈവിട്ടിരുന്നു. വെസ്റ്റ് ഇൻഡീസിനായി അൽ സാരി ജോസഫ് നാലും , മോട്ടി മൂന്നും വിക്കറ്റ് വീഴ്ത്തി. 

Hot Topics

Related Articles