കോട്ടയം: നഗരമധ്യത്തിൽ ടിബി റോഡിൽ നാട്ടുകാർക്ക് ശല്യമായ ഇതര സംസ്ഥാന തൊഴിലാളികളുടെ അനാശാസ്യ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. ഒച്ചയും ബഹളവും അടിപിടിയും പ്രദേശത്ത് പതിവായതോടെ നാട്ടുകാർ കോട്ടയം വെസ്റ്റ് പൊലീസിൽ ഫോൺ വിളിച്ച് അറിയിച്ചതോടെയാണ് പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ഈ അനാശാസ്യ കേന്ദ്രത്തിൽ നിന്നും അസ്വാഭാവികമായ രീതിയിൽ നിലവിളിയും ഒച്ചയും ബഹളവും കേട്ടത്. തുടർന്ന്, പ്രദേശത്ത് താമസിക്കുന്ന ആളുകളും കട ഉടമകളും പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് വെസ്റ്റ് പൊലീസ് സംഘം ഉടൻ തന്നെ സ്ഥലത്ത് എത്തി പരിശോധന നടത്തി. ഈ പരിശോധനയ്ക്ക് പൊലീസ് എത്തുന്നതിന്് മിനിറ്റുകൾ മുൻപ് സംഭവ സ്ഥലത്ത് നിന്നും ഇതര സംസ്ഥാന തൊഴിലാളിയായ പെൺകുട്ടിയും ഇടപാടുകാരനും സ്കൂട്ടറിൽ രക്ഷപെട്ടു.
ഈ സ്ഥലത്ത് നടക്കുന്ന അനാശാസ്യ ഇടപാടുകളെപ്പറ്റി നാട്ടുകാർ നിരന്തരം പരാതി ഉയർത്തിയതിന്റെ അടിസ്ഥാനത്തിൽ നേരത്തെ ജാഗ്രത ന്യൂസ് ലൈവ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയും നടപടി എടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇടക്കാലത്ത് ഈ സ്ഥലം പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് വീണ്ടും ഇവിടെ പ്രവർത്തനം സജീവമായി തുടങ്ങുകയായിരുന്നു. സാധാരണ ഞായറാഴ്ചകളിലാണ് ഇവിടെ കൂടുതൽ ഇടപാടുകാർ എത്തുന്നതും ബഹളമുണ്ടാകുന്നതും. എന്നാൽ, ഇന്ന് രാവിലെ അസ്വാഭാവികമായ രീതിയിൽ ഒച്ചയും ബഹളവും ഉണ്ടാതോടെയാണ് നാട്ടുകാർ വിഷയത്തിൽ ഇടപെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലയാളികളാണ് ഈ കെട്ടിടം വാടകയ്ക്ക് എടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇവിടെ ഈ അനാശാസ്യ കേന്ദ്രം നടത്തുന്നത് തിരുനക്കര മൈതാനത്തിന് സമീപം പാൻപരാഗ് കട നടത്തുന്ന മുൻപ് കഞ്ചാവ് കേസിൽ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയുടെ ഭാര്യയാണ്. ഈ സാഹചര്യത്തിൽ പൊലീസ് വരും ദിവസങ്ങളിലും പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.