കുവൈറ്റ് ദുരന്തം; മരിച്ച മലയാളികളിൽ ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയും

ചങ്ങനാശേരി : കുവൈറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളിൽ ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയും. ഇത്തിത്താനം ഇളങ്കാവ് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപാണ് (27) മരിച്ചത്. കഴിഞ്ഞ ജൂൺ 5 നാണ് ശ്രീഹരി ജോലിക്കായി കുവൈറ്റിൽ എത്തിച്ചേർന്നത്. പിതാവ് പ്രദീപും കുവൈറ്റിൽ ജോലി ചെയ്തുവരികയാണ്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ് ശ്രീഹരി. മൃതദേഹം നാളെ നാട്ടിൽ എത്തിക്കുന്നതാണ്.

Advertisements

Hot Topics

Related Articles