കുവൈറ്റ് ദുരന്തം; മരിച്ച മലയാളികളിൽ പായിപ്പാട് സ്വദേശിയും

ചങ്ങനാശ്ശേരി : കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയും. പാലത്തിങ്കൽ കുടുംബഗമായ ഷിബു വർഗീസ് (38)ആണ് മരിച്ചത്. ഷിബു കഴിഞ്ഞ 11 വർഷമായി കുവൈറ്റിലെ NBTC കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. സഹോദരൻ ഷിജുവും കുവൈറ്റിൽ ഉണ്ട്. ഇന്നെലെ വൈകുന്നേരമാണ് മരണം വീട്ടുകര ഷിജു അറിയിച്ചത്. റോസി തോമസ് ആണ് ഭാര്യ. 3 വയസുള്ള ഐഡൻ വർഗീസ് ഏക മകൻ.

Advertisements

Hot Topics

Related Articles