പി.ജി സ്പോർട്ട് അക്കാഡമി സെലക്ഷൻ ട്രയൽസ് 25ന്

കോട്ടയം : കേരള സ്പോർട്ട് കൗൺസിൽ നിയന്ത്രണത്തിലുള്ള സ്പോർട്ട് ഹോസ്റ്റലുകളിലേക്ക് 2024 -25 അദ്ധ്യയന വർഷത്തെ പി.ജി വിദ്യാർത്ഥികളുടെ പ്രവേശനത്തിനായി അത്ലറ്റിക്‌സ്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ, സ്വിമ്മിങ്, തായ്കോണ്ടോ, കബഡി, ഗുസ്തി, ആർച്ചറി, ബോക്സിങ്, സൈക്ലിംഗ്, ഫെൻസിങ്, ഹാൻഡ് ബോൾ, ഹോക്കി ജുഡോ, കനോയിങ് ആൻഡ് കയാക്കിംഗ്, ഖോ -ഖോ, നെറ്റ് ബോൾ, വെയ്റ്റ് ലിഫ്റ്റിങ്, റോവിങ്ങ് സോഫ്റ്റ് ബോൾ എന്നീ കായികയിനങ്ങളിൽ ദേശീയ പുരസ്‌കാരം നേടിയ കായിക താരങ്ങൾക്കായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് ജൂൺ 25ന് സെലക്ഷൻ നടത്തുന്നു.

Advertisements

വിദ്യാഭ്യാസ യോഗ്യത, കായിക മികവ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി ജൂൺ 20നു മുൻപായി സെക്രട്ടറി, സംസഥാന സ്പോർട്ട് കൗൺസിൽ തിരുവനന്തപുരം എന്ന പേരിൽ അയച്ചു നൽകേണ്ടതും ട്രയൽസിൽ പങ്കെടുക്കുന്നതിനായി ജൂൺ 25 നു രാവിലെ എട്ടുമണിക്ക് സ്പോർട്ട്സ് കിറ്റ്, ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവയുമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഹാജരാകേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0481-2563825 ,0471-2331546 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Hot Topics

Related Articles