ചങ്ങനാശേരി തൃക്കൊടിത്താനത്ത് മുങ്ങി മരിച്ചത് പാറക്കുളത്തിൽ ചൂണ്ടയിടാനിറങ്ങിയ കുട്ടികൾ; ഒപ്പമുണ്ടായിരുന്ന കുട്ടി വീഴുന്നത് കണ്ട് രക്ഷിക്കാൻ ചാടിയ രണ്ടു പേരും മുങ്ങി മരിച്ചു; മരിച്ചത് മാടപ്പള്ളി മാങ്ങാനം സ്വദേശികൾ

കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് പാറക്കുളത്തിൽ മുങ്ങി മരിച്ചത് ചൂണ്ടയിടാനായി ഇറങ്ങിയ കുട്ടികൾ. പത്താം ക്ലാസ് ആറാം ക്ലാസ് വിദ്യാർത്ഥികളാണ് പാറക്കുളത്തിൽ ചൂണ്ടയിടാനായി ഇറങ്ങിയ ശേഷം അപകടത്തിൽപ്പെട്ട് മരിച്ചത്. മാടപ്പള്ളി പന്നിക്കൊമ്പിൽ അനീഷ് ആഷ ആദർശ്, പുതുപ്പള്ളി മാങ്ങാനം മന്ദിരം മാധവശേരിൽ വീട്ടിൽ അഭി എന്നിവരാണ് മുങ്ങി മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തൃക്കൊടിത്താനം ചെമ്പുപുറം പാടശേഖരത്തിലായിരുന്നു അപകടം. അഭിയും, ആദർശും അടങ്ങുന്ന ആറംഗ സംഘമാണ് അപകടം നടന്ന പാറമടക്കുളത്തിൽ എത്തിയത്. തുടർന്ന് ചൂണ്ടയിടുകയായിരുന്നു. ഇതിനിടെ കുട്ടികളിൽ ഒരാൾ പാറമടക്കുളത്തിൽ വീണു. പിന്നാലെ രക്ഷിക്കാനായി മറ്റൊരാൾ ചാടുകയായിരുന്നു. അപകടം കണ്ട് ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി. തുടർന്ന്, വിവരം തൃക്കൊടിത്താനം പൊലീസിനെയും ചങ്ങനാശേരി അഗ്നിരക്ഷാ സേനയെയും അറിയിച്ചു. തുടർന്ന്, അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

Advertisements

Hot Topics

Related Articles