കോട്ടയം : ജീവിതത്തിൽ യുവതലമുറയ്ക്ക് മാതൃകയാക്കാവുന്ന റോൾ മോഡലുകളുടെ അഭാവമാണ് ഇന്ന് സമൂഹം നേരിടുന്ന വലിയ പ്രശ്നമെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കേന്ദ്ര സ്കിൽ ഡവലപ്മെൻറ് ആൻഡ് എന്റർപ്രണർഷിപ്പ് മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ സ്കിൽ ഡവലപ്മെൻറ് കോർപ്പറേഷൻ വേദിക് ഐഎഎസ് അക്കാദമിയുമായി ചേർന്ന് കോട്ടയം പുതുപ്പള്ളിയിലുള്ള ഗുഡ് ഷെപ്പേർഡ് ട്രെയിനിങ് സെൻ്ററിൽ ആരംഭിക്കുന്ന ഇൻറർനാഷണൽ സ്കിൽ ഡെവലപ്മെൻ്റ് സെൻ്ററിൻ്റെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിബോധവും സ്വഭാവരൂപീകരണവുംപോലെ പൊതു സേവനങ്ങളിലൂടെ സമൂഹത്തിനു മൂല്യങ്ങളും രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ മികച്ച സംഭാവനകളും നൽകി മുന്നേറാനുള്ള ഊർജ്ജം സംഭരിക്കുക എന്നതും വിദ്യാഭ്യാസത്തിൻറെ ആത്യന്തിക ലക്ഷ്യമാണ്. ഒരു സ്ഥാനത്തെത്തി എന്നതല്ല ആ സ്ഥാനം എങ്ങനെ സാമൂഹിക പ്രതിബദ്ധമായി ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. മികവു കാട്ടാൻ അത്യുത്സാഹവും അടങ്ങാത്ത ആഗ്രഹവും അനിവാര്യമാണ്. മൗലിക അവകാശങ്ങൾ ഉറപ്പുതരുന്ന ഇന്ത്യൻ ഭരണഘടന മൗലികമായ കടമകളെക്കുറിച്ചും ഓർമ്മിപ്പിക്കുന്നുണ്ടെന്നും പ്രവത്തന മേഖലകളിൽ മികവ് പുലർത്താൻ ആവശ്യപ്പെടുന്നെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെയ്യുന്നജോലി ഭാരമായി കാണാതെ പൂർണമായി ആസ്വദിച്ചു ഭാഗഭാക്കാവുന്ന പുതിയ തൊഴിൽസംസ്കാരം വളർത്തി എടുക്കേണ്ടതുണ്ടെന്ന് ജസ്റ്റീസ് ഓർമ്മിപ്പിച്ചു. ഗുഡ് ഷെപ്പേർഡ് ട്രെയിനിംഗ് അക്കാദമി ചെയർമാൻ ഡോ കച്ചാനത്ത് വർക്കി അബ്രാഹം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷ്ണൽ സ്കിൽ ഡവലപ്മെൻ്റ കോർപ്പറേഷൻ ജെറിയാട്രിക് ലാബിന്റെ ഉദ്ഘാടനം കെ ഫ്രാൻസീസ് ജോർജ്ജ് എംപിയും സിവിൽ സർവീസസ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം അഡ്വ ചാണ്ടി ഉമ്മൻ എംഎൽഎയും സ്റ്റുഡന്റ് അഡോപ്ഷൻ പ്രോഗ്രാമിൻ്റെ ഉദ്ഘാടനം ഡെന്നി തോമസ് വട്ടക്കുന്നേലും നിർവഹിച്ചു. ഗുഡ് ഷേപ്പേർഡ് ട്രെയിനിംഗ് അക്കാദമി ലോഗോ പ്രകാശനം ഫാ സിജോ പന്തപ്പിള്ളിലും ബ്രോഷർ പ്രകാശനം ബോബൻ തോമസും നിർവഹിച്ചു.
ബിഷപ്പ് ഡോ ഉമ്മൻ ജോർജ്ജ്, ബിഷപ് മാത്യു മോർ സിൽവാനൂസ്, എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. വേദിക് ഐഎഎസ് അക്കാദമി ഡീൻ ഡോ അലക്സാണ്ടർ ജേക്കബ് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ ബാബു സെബാസ്റ്റ്യൻ, ജ്യോതിസ് മോഹൻ ഐആർഎസ്, ജെയിംസ് മറ്റം, ആക്ട്സ് ( എസി ടി
എസ് ) ജനറൽ സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
ദേശീയ നൈപുണ്യ വികസന കോർപ്പറേഷന്റെ (എൻ എസ ഡി സി) കീഴിൽ കേരളത്തിൽ ആദ്യമായി പ്രവർത്തനമാരംഭിക്കുന്ന രാജ്യാന്തര നൈപുണ്യ വികസന കേന്ദ്രംവഴി ആദ്യഘട്ടത്തിൽ പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഹെൽത്ത് ആൻഡ് ജീരിയാട്രിക് കെയർ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, വിദേശ ഭാഷാപഠനം എന്നീ മേഖലകളിൽ പരിശീലനം നൽകും.