കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മരിച്ചത് കൊല്ലാട് കൊല്ലം കവല സ്വദേശിയായ യുവാവ് ; ഒപ്പമുണ്ടായിരുന്ന യുവാവ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 

കോട്ടയം: നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മരിച്ചത് കൊല്ലാട് സ്വദേശി. കൊല്ലാട് കൊല്ലംകവല സ്വദേശിയായ സച്ചിൻ ആണ് മരിച്ചത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സെബാനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. നാട്ടകം ഗസ്റ്റ് ഹൗസിന് മുന്നിലെ വളവിൽ വച്ചാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. റോഡിൽ വീണ് കിടന്ന രണ്ടു പേരെയും നാട്ടുകാർ ചേർന്നാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും ഒരാളുടെ മരണം സംഭവിച്ചിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നാട്ടകം ഗസ്റ്റ് ഹൗസിന് സമീപത്തെ വളവിൽ നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്ക് സമീപത്തെ വീട്ടിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. 

Advertisements

Hot Topics

Related Articles