പാറത്തോട് മുക്കാലിയിൽ നിന്നും നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് : പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി 

മുണ്ടക്കയം : പാറത്തോട് മുക്കാലിയിൽ നിന്നും നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി. ഇടക്കുന്നം മുക്കാലി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന  കാഞ്ഞിരപ്പള്ളി പാറക്കടവ് കണ്ടത്തിൽ വീട്ടിൽ കെ. എ നിഷാദിനെയാണ് കോടതി ജാമ്യത്തിൽ വിട്ടയച്ചത്. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് അയൽവാസിയും ബന്ധവുമായ യുവാവായിരുന്നു. കുഞ്ഞിന്റെ അമ്മയും മുത്തശ്ശനും വീട്ടിലുള്ളപ്പോഴാണ് അയൽവാസിയായ ഇയാൾ വെള്ളച്ചാട്ടം കാണിക്കാം എന്ന് പറഞ്ഞ് കുട്ടിയെ കൊണ്ട് കടന്നു കളഞ്ഞത്.ആക്ടിവ സ്കൂട്ടറിന് പിന്നിൽ നാലുവയസ്സുകാരനെ ഇരുത്തിയായിരുന്നു ഇയാളുടെ യാത്ര. യാത്രയ്ക്കിടെ കുട്ടി ഉറങ്ങുകയും ചെയ്തു. കുട്ടിയുടെ പിതാവ് ഫോൺ വിളിച്ചപ്പോൾ ഇയാൾ എടുക്കുവാൻ കൂട്ടാക്കിയില്ല. ഒടുവിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചപ്പോൾ ഇയാൾ ഫോൺ എടുത്തു. ഇതോടെ ഇയാൾ കുട്ടിയുമായി തിരികെ വരികയായിരുന്നു. മടങ്ങി വന്ന സമയത്ത് കുട്ടിയുടെ പിതാവും കൂട്ടുകാരും മുണ്ടക്കയം, കാഞ്ഞിരപ്പള്ളി പോലീസും ചേർന്ന് ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടുകയായിരുന്നു. പ്രതിക്കുവേണ്ടി കോടതിയിൽ അഭിഭാഷകരായ അഡ്വ.ഷാമോൻ ഷാജി, അഡ്വ.വിവേക് മാത്യു വര്‍ക്കി എന്നിവർ ഹാജരായി. 

Advertisements

Hot Topics

Related Articles