ബേക്കല്‍കോട്ട കാണാനെത്തിയ യുവാവിനെയും പെണ്‍സുഹൃത്തിനെയും ആക്രമിച്ചു : മൂന്ന് പേർ പിടിയിൽ 

കാസർകോട്: ബേക്കല്‍കോട്ട കാണാനെത്തിയ യുവാവിനെയും പെണ്‍സുഹൃത്തിനെയും ആക്രമിച്ച്‌ പണവും സ്വർണാഭരണങ്ങളും കവർന്നു.സംഭവത്തില്‍ മൂന്ന് പേരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ കോട്ടയിലേക്ക് കാറിലെത്തിയ കാറഡുക്ക സ്വദേശിയായ യുവാവിനും പെണ്‍സുഹൃത്തിനുമാണ് ദുരനുഭവം ഉണ്ടായത്.

Advertisements

സംഭവത്തില്‍ പളളിക്കര സ്വദേശിയായ അബ്ദുല്‍ വാഹിദ് (25),ബേക്കല്‍ ഹദ്ദാദ് നഗർ സ്വദേശി അഹമ്മദ് കബീർ, മൊവ്വല്‍ കോളനിയിലുളള ശ്രീജിത്ത് (26) എന്നിവരാണ് പിടിയിലായത്. സാദിഖ് എന്ന യുവാവിനായുളള തിരച്ചില്‍ തുടരുകയാണ്. ബേക്കല്‍ കോട്ടയിലെ പാർക്കിംഗ് സ്ഥലത്തുവച്ചാണ് നാലംഗ സംഘം ഇവരെ ആക്രമിച്ചത്. യുവാവിനെയും സുഹൃത്തിനെയും പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനുശേഷം കാറില്‍ നിന്നും വലിച്ചിറക്കുകയായിരുന്നു. പിന്നാലെ യുവാവിന്റെ കൈയിലെ ബ്രേസ്‌ലെറ്റും ഊരി വാങ്ങി. യുവതിയുടെ കൈയിലുണ്ടായിരുന്നു 5000 രൂപയും ബലം പ്രയോഗിച്ച്‌ സംഘം കൈക്കലാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നാലെ പ്രതികളിലൊരാള്‍ എത്തിയ ബൈക്കിന്റെ നമ്ബർ യുവാവ് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലാണ് പ്രതികള്‍ അറസ്റ്റിലായത്. പിടിയിലായവർ മുൻപും ബേക്കല്‍കോട്ട കേന്ദ്രീകരിച്ച്‌ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. പ്രതികളെ ബേക്കല്‍ കോട്ടയില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തി.

Hot Topics

Related Articles