ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ജൂലൈ സെഷനിലം ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിന് ജൂൺ 30 വരെ അപേക്ഷിക്കാം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. അപേക്ഷകർ 18 വയസ് പൂർത്തിയാക്കണം. ഉയർന്ന പ്രായപരിധിയില്ല. സർട്ടിഫിക്കറ്റ് ഇൻ യോഗ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിൽ അഡ്മിഷൻ എടുത്താൽ മതിയാകും. https://app.srccc.in/register എന്ന ലിങ്ക് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് www.srccc.in ഫോൺ: 04712325101, 8281114464. കോട്ടയം ജില്ലയിലെ പഠനകേന്ദ്രം: 1)ജില്ലാ സ്പോർട്സ് കൗൺസിൽ,ഇൻഡോർ സ്റ്റേഡിയം,നാഗമ്പടം,കോട്ടയം 2)അക്കാദമി ഓഫ് യോഗിക് സയൻസ് ആൻഡ് വെൽനസ് സെന്റർ,മൂന്നാനി,പാലാ.ജില്ലയിലെ കോഴ്സ് കോ ഓർഡിനേറ്റർ വഴിയും അപേക്ഷിക്കാം. ഫോൺ :9495519686, 9447208381

Advertisements

Hot Topics

Related Articles