സൂര്യപ്രകാശം കൊണ്ടില്ലെങ്കിലും ഇനി വിഷമിക്കണ്ട; വിറ്റാമിൻ ഡി ലഭിക്കാൻ ഡയറ്റില്‍ ശ്രദ്ധിച്ചാല്‍ മതി

വെയിലത്ത് ഇരിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. സൂര്യപ്രകാശം ഒഴിവാക്കുന്നതിലൂടെ നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത് വിറ്റാമിൻ ഡി യുടെ ലഭ്യത കൂടിയാണ്.എന്താണ് ഇതിന് പരിഹാരം എന്ന് ചിന്തിച്ചിട്ടുണ്ടോ? വിറ്റാമിൻ ഡി ഉള്‍പ്പെടുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. അവരൊക്കെയാണെന്ന് നോക്കാം.

Advertisements

പനീര്‍ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പനീര്‍ പോലുള്ള പാലുല്‍പന്നങ്ങള്‍ ഏറെ നല്ലതാണ്.പനീര്‍ പോലുള്ള പാലുല്‍പന്നങ്ങള്‍ ഏറെ നല്ലതാണ്. പാല്‍, തൈര്, പനീര്‍, നെയ്യ്, ബട്ടര്‍ എന്നിവയെല്ലാം വൈറ്റമിന്‍ ഡി നല്‍കുന്നവയാണ്. ഇവ കാല്‍സ്യം സമ്ബുഷ്ടവുമാണ്. എല്ലിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ് കാല്‍സ്യം. പൊതുവേ പാലുല്‍പന്നങ്ങളില്‍ ധാരാളം പ്രോട്ടീനും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്.

കോഡ് ലിവര്‍ ഓയില്‍

വൈറ്റമിന്‍ ഡി ലഭിയ്ക്കാന്‍ ഡ്രൈ നട്‌സ് കഴിയ്ക്കാം. ഫിഗ്, ക്രാന്‍ബെറി എന്നിവയും ഏറെ നല്ലതാണ്. കടല്‍ വിഭവങ്ങള്‍ നല്ലതാണ്. മത്തി, അയല, കക്കയിറച്ചി, ചെമ്മീന്‍ എന്നിവ നല്ലതാണ്. നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കാത്തവര്‍ക്ക് കോഡ് ലിവര്‍ ഓയില്‍ കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതെല്ലാം പ്രകൃതിദത്തമായി വൈറ്റമിന്‍ ഡി നല്‍കുന്ന ഭക്ഷണ വസ്തുക്കളാണ്.

കൂണ്‍ 

കൂണ്‍ ഇതില്‍ പ്രധാനമാണ്. വൈറ്റമിന്‍ ഡി സമ്ബുഷ്ടമാണ് ഇത്. കാത്സ്യം, വിറ്റാമിൻ ഡി എന്നിവ കൊണ്ട് സമ്ബന്നമാണ് കൂണ്‍ എന്ന് തന്നെ പറയാം. പോഷകങ്ങളുടെ ദൈനംദിന ആവശ്യകത നിറവേറ്റാൻ സഹായിക്കുന്നതാണ് കൂണ്‍. ഇതുമൂലം കൂണ്‍ അസ്ഥികള്‍ക്ക് നല്ല ബലം കിട്ടാൻ ഏറെ സഹായിക്കുന്നു.വെജിറ്റേറിയന്‍കാര്‍ക്ക് മാംസ്യത്തിന്റെ ഗുണം നല്‍കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണ വസ്തു കൂടിയാണ് ഇത്.

മുട്ട

മുട്ട വൈറ്റമിന്‍ ഡി സമ്ബുഷ്ടമായ ഭക്ഷണമാണ്. മുട്ടയുടെ വെള്ളയാണ് ആരോഗ്യത്തിന് നല്ലതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും വൈറ്റമിൻ ഡി ലഭിക്കാൻ മുട്ടയുടെ മഞ്ഞക്കരു തന്നെ കഴിക്കണം . മുട്ട വിറ്റാമിൻ ഡി മാത്രമല്ല, കാല്‍സ്യം, പ്രോട്ടീന്‍ സമ്ബുഷ്ടവുമാണ്. നല്‍കുന്നു. ഇതിന്റെ മഞ്ഞ ഭാഗത്ത് ഫാറ്റി ആസിഡുകള്‍, കൊഴുപ്പ്, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂടെ വിറ്റാമിൻ ഡിയുടെ കുറവ് നികത്താം.

Hot Topics

Related Articles