കോട്ടയം : കുമരകത്ത് എക്സൈസിന്റെ കഞ്ചാവ് വേട്ട, നാല് കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ കുമരകത്ത് പിടിയിൽ. ഒറീസയിൽ നിന്നും ട്രെയിനിൽ വില്പനയ്ക്ക് കൊണ്ടു വന്നതാണ് കഞ്ചാവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കോട്ടയം തിരുവാതുക്കൽ വേളൂർ സ്വദേശി റഹ്മത്ത് മൻസിൽ സലാഹുദ്ദീൻ ( 29 ) പാലക്കാട് ആലത്തൂർ ഉളികുത്താം പാടം സ്വദേശി പകുതി പറമ്പിൽ ഷാനവാസ് (18) എന്നിവരെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ
ശ്രീരാജ് പി.യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എക്സൈസ് ഇന്റലിജൻസ് ടീമും എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ഒറീസയിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച ശേഷം പോലീസിന്റെയും എക്സൈസിന്റെയും ശ്രദ്ധയിൽ പെടാതിരിക്കുവാൻ കുമരകത്ത് കായൽ തീരത്തുള്ള സ്വകാര്യ ആഡംബര റിസോർട്ടിൽ താമസിച്ച് കഞ്ചാവ് വില്പന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലാകുന്നത്. സ്വകാര്യ റിസോർട്ടിൽ നിന്നും നീല ഷോൾഡർ ബാഗിൽ കഞ്ചാവുമായി ഇടപാടുകാർക്ക് നൽകുന്നതിനായി ബാങ്ക് പടി ജംഗ്ഷനിലേക്ക് വരുന്നതിനിടയിൽ മഫ്തിയിൽ ഉണ്ടായിരുന്ന എക്സൈസ് ഇന്റലിജൻസ് ടീം ഇവരെ പിടികൂടുകയായിരുന്നു.
കുമരകത്തും കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിലും കഞ്ചാവും മറ്റ് ലഹരി മരുന്നു കളും എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇതോടെ പിടിയിലാവുന്നത്. സാലാഹുദീൻ നിരവധി ക്രിമിനൽ കേസുകളിലും മയക്ക്മരുന്ന് കേസുകളിലും പ്രതിയാണ്. ടൂറിസം ഗ്രാമമായ കുമരകം കഞ്ചാവ് മാഫിയയുടെ താവളമാക്കുവാൻ ശ്രമം എക്സൈസ് നടത്തിയ കഞ്ചാവ് വേട്ട ഇത്തരം ആളുകൾക്കൊരു താക്കീതാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
റെയ്ഡിൽ എക്സൈസ് ഇന്റെലിജെൻസ് വിഭാഗം ഉദ്യോഗസ്ഥരായ എക്സൈസ് ഇൻസ്പെക്ടർ ടോജോ ടി. ഞള്ളിയിൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ രഞ്ജിത്ത് നന്ത്യാട്ട് , ജ്യോതി സി.ജി, ബിജു പി.ബി, എന്നിവരും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ അനു വി. ഗോപിനാഥ്, കെ.സി ബൈജു മോൻ, പ്രിവന്റീവ് ഓഫീസർമാരായ ആരോമൽ മോഹൻ, നിഫി ജേക്കബ് സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽകുമാർ കെ, പ്രദീപ് എം.ജി എന്നിവർ പങ്കെടുത്തു.