ഇറച്ചി വേഗത്തില്‍ തന്നെ വെന്ത് കിട്ടാന്‍ ചില ടിപ്‌സ് ഉണ്ട്. നമ്മള്‍ക്കറിയാം. മട്ടന്‍ പോലെയുള്ള ഇറച്ചി സാവധാനത്തില്‍ വേവിച്ചാല്‍ മാത്രമാണ് നന്നായി വെന്ത് കിട്ടുക. പ്രത്യേകിച്ച് ഇത്തരത്തില്‍ ഇറച്ചി വേവിച്ച് എടുക്കാന്‍ തന്നെ ധാരാളം ഗ്യാസും ചെലവാകും. അതും നഷ്ടം തന്നെ. അധികം സമയം എടുക്കാതെ ഇറച്ചി വേഗത്തില്‍ നല്ല സോഫ്റ്റായി വേവിച്ചെടുക്കാന്‍ പാചകം ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
ചെറുതാക്കി നുറുക്കുക
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇറച്ചി കറിവെക്കാന്‍ വാങ്ങിക്കുമ്പോള്‍ വളരെ ചെറിയ രീതിയില്‍ നുറുക്കി അത് കറിവെക്കാന്‍ എടുക്കുന്നതാണ് ഏറ്റവും നല്ലത്. ഇത്തരത്തില്‍ ചെറിയ കഷ്ണങ്ങളാക്കി നമ്മള്‍ ഇറച്ചി നുറുക്കി എടുക്കുമ്പോള്‍ അധികം സമയം ഇല്ലാതെ തന്നെ, വെന്ത് കിട്ടുന്നതാണ്. ഇത് സമയം ലാഭിക്കാന്‍ സഹായിക്കും. അതുപോലെ തന്നെ, കറി വേഗത്തില്‍ തയ്യാറാക്കി കിട്ടുന്നതിന് ഇത് സഹായിക്കുന്നുണ്ട്. അതുപോലെ ഇത്തരത്തില്‍ ചെറിയ കഷ്ണങ്ങള്‍ നമ്മള്‍ക്ക് കറി വെക്കാന്‍ മാത്രമല്ല, ബിരിയാണി തയ്യാറാക്കാനും ഇത്തരത്തില്‍ ചെറിയ കഷ്ണങ്ങളാക്കി നുറുക്കുന്നത് നല്ലതാണ്. ഇത് ബിരിയാണിയ്ക്ക് സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.
അതുപോലെ തന്നെ വീതി കൂട്ടി കട്ടി കുറച്ച് നുറുക്കി വേവിച്ചെടുക്കുന്നതും ഇറച്ചി വേഗത്തില്‍ വെന്ത് കിട്ടാന്‍ സഹായിക്കുന്നതാണ്. കൂടാതെ, കൃത്യമായ രീതിയില്‍ മസാല തേച്ച് വിഭവം തയ്യാറാക്കിയാല്‍ അതും നല്ലതാണ്.
ഇറച്ചി വേവിക്കുന്നതിന് മുന്‍പ് നല്ലപോലെ മസാല തിരുമ്മി വെക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഇറച്ചി മസാല, അതുപോലെ തൈര് അല്ലെങ്കില്‍ നാരങ്ങ എന്നിവയില്‍ ഏതെങ്കിലും ഒന്ന് തേച്ച് പിടിപ്പിച്ച് ഒരു അരമണിക്കൂര്‍ നമ്മള്‍ നല്ലത് പോലെ തേച്ച് പിടിപ്പിച്ച് വെക്കണം. അതിന് ശേഷം നിങ്ങള്‍ കറി വെക്കുകയാണെങ്കില്‍ ഇറച്ചി വേഗത്തില്‍ തന്നെ വെന്ത് കിട്ടാന്‍ ഇത് സഹായിക്കുന്നതാണ്. അതുപോലെ തന്നെ, ഇറച്ചി നല്ല സോഫ്റ്റായി കിട്ടുന്നതിനും ഇത് സഹായിക്കുന്നു. ഇറച്ചിയിലേയിക്ക് നല്ലപോലെ മസാല പിടിക്കുകയും അതുപോലെ, ഇറച്ചിയക്ക് നല്ല സ്വാദ് ലഭിക്കാനും ഇത് സഹായിക്കുന്നുണ്ട്.
പ്രഷര്‍ കുക്കര്‍
ഇറച്ചി വിഭവങ്ങള്‍ വേഗത്തില്‍ തന്നെ വേവിച്ചെടുക്കാന്‍ പ്രഷര്‍ കുക്കറില്‍ വേവിക്കുന്നത് ഇറച്ചി വേഗത്തില്‍ തന്നെ വെന്ത് കിട്ടുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ, ഇറച്ചി നല്ലപോലെ സോഫ്റ്റാകാനും ഇത് സഹായിക്കും. നിങ്ങള്‍ക്ക് നല്ല മസാല പുരട്ടി ഇറച്ചി വേവിക്കാന്‍ വെക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്താല്‍ മസാല എല്ലാം തന്നെ ഇറച്ചിയില്‍ നല്ലപോലെ പിടിക്കുന്നതിന് ഇത് സഹായിക്കും.
പപ്പായ പേയ്സ്റ്റ്
ഇറച്ചി നല്ല സോഫ്റ്റാകുന്നതിനും വേഗത്തില്‍ വെന്ത് കിട്ടാനും കറിയ്ക്ക് നല്ല സ്വാദ് ലഭിക്കുന്നതിനും പണ്ട് കാലം മുതല്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണ് പപ്പായ പേയ്സ്റ്റ്. ഈ പപ്പായ പേയ്സ്റ്റ് ഇറച്ചിയില്‍ നല്ലപോലെ തേച്ച് പിടിപ്പിച്ച് കുറച്ച് നേരം വെക്കുക. അതിന് ശേഷം വേവിച്ച് എടുക്കുന്നത് ഇറച്ചി നല്ലപോലെ സോഫ്റ്റായി ഇരിക്കുന്നതിനും അതുപോലെ, ഇറച്ചി നല്ലപോലെ വെന്ത് നല്ല സ്വാദ് വര്‍ദ്ധിക്കാനും ഇത് സഹായിക്കും.