`ശരീരത്തിനും മനസ്സിനും യോഗ’ കാഞ്ഞിരപ്പള്ളി സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളില്‍ യോഗ ദിനാചരണം

കാഞ്ഞിരപ്പള്ളി: ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളില്‍ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്‌ അമ്പതോളം വിദ്യാര്‍ത്ഥികള്‍ യോഗ പ്രദര്‍ശനം നടത്തി. എല്‍.കെ.ജി. മുതല്‍ ഒമ്പതാം ക്ലാസ്സ്‌ വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു. ശരീരത്തിനും മനസ്സിനും ഉല്‍സാഹം പകരുന്ന യോഗയുടെ പ്രാധാന്യത്തെക്കുറിച്ച്‌ വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. ഷിജു കണ്ടപ്ലാക്കല്‍ സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്‌, വൈസ്‌ പ്രിന്‍സിപ്പല്‍മാരായ ചെറിയാന്‍ കെ. എബ്രാഹം, ആലീസ്‌ തോമസ്‌, സിസ്റ്റര്‍ ത്രേസ്യാമ്മ പൗലോസ്‌, ബനഡിക്ടന്‍ ഹോസ്റ്റല്‍ വാര്‍ഡനും അധ്യാപകനുമായ ഫാ. ജോസ്‌ പുഴക്കര എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. യോഗ അധ്യാപിക സുമന്‍ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്‌.

Advertisements

Hot Topics

Related Articles