മരുന്നും ലബോറട്ടറി പരിശോധനകളും ഇനി വീട്ടിലെത്തും; ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുമായി കൈകോർത്ത് ആസ്റ്റർ മിംസ്

കോഴിക്കോട് : കേരളത്തിലെ പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുടെ നേതൃത്വത്തിൽ ആസ്റ്റർ മിംസുമായി സഹകരിച്ച് മരുന്നുകളും ലബോറട്ടറി പരിശോധനകളും വീട്ടിലെത്തിച്ച് നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പൊട്ടാഫോ ഹെൽത്ത് എന്നാണ് പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിക്ക് ജനങ്ങളിൽ നിന്നും നല്ല രീതിയിലുള്ള അനുകൂലമായ പ്രതികരണം ലഭിച്ചതോടെയാണ് പദ്ധതി പൂർണ്ണമായും യാഥാർത്ഥ്യമാക്കുവാൻ തീരുമാനിച്ചത്. ആസ്റ്റർ മിംസിന്റെ ഹോം കെയർ വിഭാഗമായ ആസ്റ്റർ @ ഹോമിലെ ജീവനക്കാരാണ് ലബോറട്ടറി പരിശോധനകൾക്കാവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുക.

Advertisements

ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പനാണ് പൊട്ടാഫോ ഹെൽത്തിന്റെ ലോഞ്ചിങ്ങ് നിർവ്വഹിച്ചത്. കേരളത്തിന്റെ ആതുരസേവന മേഖലയിൽ ഇത്തരത്തിലുള്ള ഒരു സംയുക്ത സംരംഭം ആദ്യമായാണെന്നും, തികച്ചും വ്യത്യസ്തമായ മേഖലകളിൽ പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങൾക്ക് പൊതുവായ ഒരു ലക്ഷ്യത്തിന് വേണ്ടി ഏകീകരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് പൊട്ടാഫോ ഹെൽത്ത് എന്നും അദ്ദേഹം പറഞ്ഞു. മരുന്നുകളും മറ്റും വാങ്ങിക്കുവാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാത്തവർക്കും, ലബോറട്ടറി പരിശോധനകൾ ആശുപത്രിയിലെത്തി നിർവ്വഹിക്കാൻ സാധിക്കാത്തവർക്കും പൊട്ടാഫോ ഹെൽത്ത് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റവും അനായാസകരമായി മരുന്നുകളും ലബോറട്ടറി പരിശോധനകളും ഓർഡർ ചെയ്യാൻ സാധിക്കുമെന്നതാണ് പൊട്ടാഫോ ഹെൽത്തിന്റെ പ്രധാന സവിശേഷത. ഇതിനായി പ്ലേസ്റ്റോറിൽ നിന്ന് പൊട്ടാഫോ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുകയാണ് ആദ്യ ഘട്ടം. തുടർന്ന് മരുന്നിന്റെ പ്രിസ്‌ക്രിപ്ഷനും ലൊക്കേഷനും ആപ്പിൽ അപ് ലോഡ് ചെയ്താൽ പൊട്ടാഫോ ഹെൽത്തിന്റെ ജീവനക്കാർ തിരികെ ബന്ധപ്പെടുകയും മരുന്നിന്റെ തുക, എത്തിച്ചേരുന്ന സമയം മുതലായവ ബോധ്യപ്പെടുത്തുകയും ചെയ്യും. തുടർന്ന് കസ്റ്റമറുടെ കൺഫർമേഷൻ ലഭിച്ചശേഷം പെട്ടെന്ന് തന്നെ മരുന്ന്/ലബോറട്ടറി പരിശോധന നടത്തുന്ന ജീവനക്കാർ വീട്ടിലെത്തിച്ചേരുകയും ആവശ്യം നിറവേറ്റുകയും ചെയ്യും.

കോഴിക്കോട് കോർപ്പറേൻ പരിധിയിലാണ് പ്രാഥമിക ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. തുടർന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. പത്രസമ്മേളനത്തിൽ ഫർഹാൻ യാസിൻ (റീജ്യണൽ ഡയറക്ടർ, ആസ്റ്റർ ഒമാൻ & കേരള), ഡോ ജഷീറ മുഹമ്മദ്കുട്ടി(ഫാമിലി മെഡിസിൻ സ്‌പെഷ്യലിസ്‌റ് & കോഓർഡിനേറ്റർ ആസ്റ്റർ അറ്റ് ഹോം), ഡോ അനിത ജോസഫ് (ഫാർമസി മാനേജർ & ഹെഡ് ക്ലിനിക്കൽ ഫാർമസി മാഗ്ഡി അഷ്റഫ് (മാനേജിങ്ങ് ഡയറക്ടർ, പൊട്ടാഫോപ്രൈവറ്റ് ലിമിറ്റഡ്), റഷാദ് (കോ ഫൗണ്ടർ പൊട്ടാഫോപ്രൈവറ്റ് ലിമിറ്റഡ്) എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles