നഗര ഹൃദയത്തിന്റെ മുഖച്ഛായ മാറ്റുവാൻ ഒരുങ്ങി ഗാന്ധി സ്മൃതി മൈതാനം; രൂപരേഖയായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

അടൂര്‍ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന നവീകരണപ്രവര്‍ത്തനങ്ങളുടെ രൂപരേഖയായെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പൂര്‍ണമായും പ്രകൃതി സൗഹൃദ നവീകരണമാണ് ലക്ഷ്യം വെയ്ക്കുന്നത്. മരങ്ങള്‍ നിലനിര്‍ത്തികൊണ്ട് അതിലെ പക്ഷികള്‍ക്ക് യഥേഷ്ടം താമസിക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടാകാത്തക്ക വിധത്തിലും എന്നാല്‍ അതോടൊപ്പം തന്നെ അടൂര്‍ പട്ടണത്തിന്റെ പ്രൗഢത വിളിച്ചറിയിക്കുന്ന വിധത്തിലുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 60 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുക. കവാടങ്ങളും ചുറ്റുമതിലും മോടി കൂട്ടി നവീകരിക്കുകയും തറ ടൈല്‍ പാകി മനോഹരമാക്കുന്നതിനും മരങ്ങളില്‍ നിന്ന് പക്ഷികളുടെ കാഷ്ടം വീഴാതിരിക്കാന്‍ പ്രത്യേക രീതിയിലുള്ള മേല്‍ക്കൂര സ്ഥാപിക്കുന്നതും കുട്ടികള്‍ക്ക് കളിക്കാനായി പാര്‍ക്ക്, ഇരിപ്പിടങ്ങള്‍ എന്നിവ ഉണ്ടാക്കുന്നതിനും
മനോഹരമായ ആര്‍ട്ട് വാള്‍ ഉണ്ടാക്കാനും പ്രമുഖരുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന പിക്ചര്‍ ഏരിയ ഉണ്ടാക്കാനും ഒപ്പം ഉള്ളില്‍ പൂന്തോട്ടവും നവീകരണത്തിന്റെ ഭാഗമായി ഉണ്ടാകും. ഒപ്പം പരിപാടികള്‍ക്കായി നിലവിലുള്ള ഓപ്പണ്‍ സ്റ്റേജ് നവീകരിക്കും.ഹാബിറ്റാറ്റിനാണ് നിര്‍മ്മാണ ചുമതല.

Advertisements

Hot Topics

Related Articles