ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിൻ്റെ നേതൃത്യത്തിൽ പുനരധിവാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ഇന്ന് രാവിലെ 8 30 ന് സൈക്യാട്രി വിഭാഗത്തിൽ ആരംഭിച്ച കേന്ദ്രം മെഡിക്കൽകോളേജ് പ്രിൻസിപ്പാൾ ഡോ വർഗ്ഗീസ്പുന്നൂസ് ഉദ്ഘാടനം ചെയ്തു. സൈക്യാട്രി വിഭാഗം മേധാവി ഡോ സ്മിത രാമദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് ഡോ സാംക്രിസ്റ്റിമാമ്മൻ മുഖ്യ പ്രഭാഷണം നടത്തി.
മാനസികാരോഗ്യ ചികിത്സയിലും ലഹരി ആസക്തി ചികിത്സയിലും വളരെ പ്രാധാന്യമേറിയ പുനരധിവാസ ചികികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുനരധിവാസ കേന്ദ്രം ആരംഭിച്ചത്. മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗത്തിൽ ഗ്രൂപ്പ് തെറാപ്പി, ഫാമിലി തെറാപ്പി, മൾട്ടിതെറാപ്പി സേവനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
2000 ചതുരശ്ര അടി വിസ്തീർണത്തിൽ 35 ലക്ഷം രൂപ മുതൽ മുടക്കിലാണ് ഈ സൗകര്യങ്ങൾ തുടങ്ങിയിരിക്കുന്നത്. ഇന്ന് അന്താരാഷ്ട ലഹരി വിരുദ്ധ ദിനാചരണമായതിനാൽഅതിൻ്റെ ഭാഗമായി
മനോരോഗ വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, പാനൽചർച്ച, ലഘുനാടകം, എക്സിബിഷൻ ഫ്ലാഷ്മോബ് എന്നിവയും ഉണ്ടായിരിക്കും.