തൈറോയ്ഡിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍‌പ്പെടുത്താം ഈ ഭക്ഷണങ്ങൾ

തൈറോയ്ഡിന്‍റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കേണ്ടത് ശരീരത്തിന്‍റെ വളര്‍ച്ചയ്ക്കും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പ്രധാനമാണ്. തൈറോയിഡിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. തൈറോയ്ഡിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍‌പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Advertisements

1. നെല്ലിക്ക 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിറ്റാമിന്‍‌ സി ധാരാളം അടങ്ങിയതാണ് നെല്ലിക്ക. ഇവ കഴിക്കുന്നത് തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.   അതിനാല്‍ തൈറോയ്ഡ് രോഗികള്‍ക്ക് നെല്ലിക്ക പതിവാക്കാം. 

2. തേങ്ങ 

പാചകത്തില്‍ തേങ്ങ ഉള്‍പ്പെടുത്തുന്നതും തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

3. ഫാറ്റി ഫിഷ് 

അയഡിന്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

4. പാലും പാലുല്‍പ്പന്നങ്ങളും

കാത്സ്യം, ആരോഗ്യകരമായ കൊഴുപ്പ്, അയഡിന്‍ തുടങ്ങിയവ അടങ്ങിയ പാല്‍, തൈര്, ചീസ് തുടങ്ങിയവ തൈറോയിഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

5. മുട്ട 

അയഡിന്‍ ധാരാളം അടങ്ങിയ മുട്ട പതിവായി കഴിക്കുന്നതും തൈറോയിഡിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ മുട്ടയില്‍ സിങ്കും സെലീനിയവും അടങ്ങിയിട്ടുണ്ട്. ഇവയും തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

6. നട്സും സീഡുകളും

അയഡിനും മറ്റ് വിറ്റാമിനുകളും അടങ്ങിയ നട്സും സീഡുകളും കഴിക്കുന്നതും തൈറോയ്ഡിന് നല്ലതാണ്. ഇതിനായി ബദാം, സൂര്യകാന്തി വിത്തുകള്‍, ഫ്ളക്സ് സീഡ് എന്നിവ കഴിക്കാം. 

Hot Topics

Related Articles