കോട്ടയം മണ്ഡലത്തിലെ നികുതിപ്പണം ധൂർത്ത്: തുടക്കം മുതലുള്ള സാമ്പത്തിക ഇടപാടുകൾ കണ്ടെത്താൻ വിജിലൻസ് അന്വേഷണം വേണം: ജി. ലിജിൻലാൽ

കോട്ടയം : ആസൂത്രണവും ദീർഘവീക്ഷണവുമില്ലാതെ കോടികളുടെ നികുതി പണം പാഴാക്കിയുള്ള വികസനമാണ് കോട്ടയത്ത് നടക്കുന്നതെന്നും ആകാശപാതയിലൂടെ അത് തെളിത്തിരിക്കുകയാണെന്നും ബി.ജെ. പി ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ ആരോപിച്ചു. കോട്ടയം പട്ടണത്തോട് ചേർന്നുളള കച്ചേരിക്കടവ് വാട്ടർ ഹബ്ബ്, കോടിമത രണ്ടാം പാലം, ബോട്ട് ജെട്ടി വികസനം ഇതെല്ലാം നികുതിപ്പണം ധൂർത്തടിച്ചതിന്റെ സംസാരിക്കുന്ന തെളിവുകളാണ്. കോട്ടയം മണ്ഡലത്തിൽ ആകാശപാത ഉൾപ്പടെ ഇത്തരത്തിലുള്ള ഭാവന ശൂന്യമായ പദ്ധതികളെ കുറിച്ചും ചെലവഴിച്ച കോടിക്കണക്കിന് രൂപയെ കുറിച്ചും വിശദവും സമഗ്രവുമായ അന്വേഷണം വേണം. പദ്ധതികളുടെ തുടക്കം മുതലുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും കണ്ടെത്താൻ വിജിലൻസ് അന്വേഷണം നടത്തണം.
ആകാശപാത അപ്രയോഗികമാണെന്നും
പൊളിച്ചു മാറ്റേണ്ടി വരുമെന്നും വകുപ്പ് മന്ത്രി നിയമസഭയെ അറിയിച്ച സാഹചര്യത്തിൽ ഖജനാവിന് ഉണ്ടായ ഭീമമായ നഷ്ടം എംഎൽഎയിൽ നിന്നും ഈടാക്കണം.

Advertisements

വികസനം നടത്തിയെന്ന് വരുത്തി തീർക്കുന്നതിനായി തിരക്കിട്ട് തട്ടിക്കൂട്ടുന്ന പദ്ധതികളാണ് അധികവും. ഇവയ്ക്കായി
എംഎൽഎ ഫണ്ടിൻ്റെ ഗണ്യഭാഗവും ചെലവഴിക്കുന്നു. ഇതുമൂലം വളരെ അടിയന്തരമായി നിർവഹിക്കേണ്ട പല പദ്ധതികളും നടപ്പാക്കാതെ വരുന്നു. നഗര കവാടമായ ‘കോടിമതയിലെ
രണ്ടാം പാലം വർഷങ്ങളായി പണി പൂർത്തിയാകാതെ കാടുപിടിച്ച് ദുരന്ത സ്മാരകം പോലെ നിൽക്കുന്നു. കോടിമത നാലുവരിപാത പൂർത്തിയായി ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും പ്രദേശവാസികൾക്ക് കുടിവെള്ളം ലഭ്യമായിട്ടില്ല. ജലവിതരണത്തിനുള്ള അടിസ്ഥാന നിർമാണ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്തതാണ് കാരണം. പദ്ധതികൾ പ്രഖ്യാപിക്കാനായി കാട്ടുന്ന അമിത താൽപര്യം അത് സമയബന്ധിതമായി പൂർത്തിയാക്കാൻ കാണിക്കാറില്ല.

Hot Topics

Related Articles