വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിലടക്കം വീഴ്ച്ച; ചങ്ങനാശ്ശേരി ഗവ. എച്ച്. എസ്. എസ്സിലെ അഞ്ച് അധ്യാപകർക്കെതിരെ നടപടി

ചങ്ങനാശേരി : ചങ്ങനാശ്ശേരി ഗവ. എച്ച്. എസ്. എസ്സിലെ അധ്യാപകർക്ക് എതിരെ നടപടി. വ്യാപകമായ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് സ്കൂളിലെ 5 അധ്യാപകരെ സ്ഥലം മാറ്റിയത്. ക്ലാസുകൾ എടുക്കുന്നതിൽ വീഴ്ച വരുത്തി, പ്രിൻസിപ്പാളിന്റെ നിർദേശങ്ങൾ പാലിക്കുന്നില്ല, കൃത്യ സമയത്ത് സ്കൂളിൽ എത്തുന്നില്ല തുടങ്ങിയ കാര്യങ്ങളിൽ വീഴ്ചയുണ്ടായി എന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. വ്യാപക പരാതി വന്നതോടെ കോട്ടയം ആർഡിഡി നടത്തിയ അന്വേഷണത്തിലാണ് ആണ് നടപടി എടുത്തത്. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകർക്കെതിരെ പരാതി കൊടുത്തിരുന്നു.

Advertisements

Hot Topics

Related Articles