തികച്ച് രണ്ട് മണിക്കൂർ വേണ്ടി വന്നില്ല; ജാഗ്രത വാർത്തയിൽ മിന്നൽ ഇടപെടലുമായി കെ.എസ്.ഇ.ബി; അനുപമ തീയറ്ററിനു മുന്നിൽ അപകടകരമായി നിന്ന ഫ്യൂസും വയറും നേരെയാക്കി; കൊടുക്കാം വൈദ്യുതി വകുപ്പിന് ഒരു കയ്യടി

കോട്ടയം: ജാഗ്രത ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ച് രണ്ട് മണിക്കൂർ തികയും മുൻപ് അടിയന്തര ഇടപെടലുമായി കെ.എസ്.ഇബി. കോട്ടയം അനുപമ തീയറ്ററിന് എതിർവശത്ത് റോഡരികിൽ വൈദ്യുതി പോസ്റ്റിൽ ഫ്യൂസും വയറും റോഡിലേയ്ക്ക് നീണ്ടു നിൽക്കുന്നതു സംബന്ധിച്ചു ഇന്ന് വൈകിട്ട് നാലരയോടെ ജാഗ്രത ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മൂന്നു ദിവസമായി ഇത്തരത്തിൽ ഫ്യൂസും വയറും കിടക്കുകയാണെന്നും പരാതി പറഞ്ഞിട്ടും അധികൃതർ ഇടപെടുന്നില്ലെന്നും ഇവിടെ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ പറഞ്ഞിരുന്നു. ജാഗ്രത ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ കെഎസ്ഇബി കോട്ടയം വൈദ്യുതി സെക്ഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ അടിയന്തിരമായി സ്ഥലത്ത് എത്തി. തുടർന്ന് ഫ്യൂസിലെയും വൈദ്യുതി ലൈനിന്റെയും തകരാർ പരിഹരിക്കുകയായിരുന്നു. ഇതോടെ അപകട ഭീതി ഒഴിയുകയും ചെയ്തു. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ അടിയന്തിര ഇടപെടൽ നടത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് കയ്യടി നൽകുകയാണ് നാട്ടുകാർ.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.