പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പ്രതിഭാ പുരസ്കാര വിതരണം 30 ന് 

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ  ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ  എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഏർപ്പെടുത്തിയിരിക്കുന്ന പ്രതിഭാ പുരസ്കാരവും ,  100% വിജയം നേടിയ സ്കൂളുകൾക്കുള്ള എക്സലൻസ് അവാർഡിന്റെയും വിതരണം ജൂൺ 30ആം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക്  പൊടിമറ്റത്ത് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം  മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.  

Advertisements

സമ്മേളനത്തിൽ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് കോർപ്പറേഷൻ ചെയർമാൻ ജോർജുകുട്ടി ആഗസ്തി,  ജില്ലാ ആസൂത്രണ സമിതി അംഗം കെ. രാജേഷ്,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ശുഭേഷ് സുധാകരൻ, പി.ആർ അനുപമ, ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ  ഡോ. ആൻസി ജോസഫ് ,  നിയോജക മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് അധ്യക്ഷരായ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് , ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ  സുഹറ അബ്ദുൽ ഖാദർ,  വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. കെ ശശികുമാർ,  രേഖ ദാസ്,  ബിജോയ് മുണ്ടുപാലം,  ശ്രീജ ഷൈൻ, ജിജി മോൾ സജി ,  ബിജി ജോർജ് കല്ലങ്ങാട്ട്, ഗീത നോബിൾ ,  ജോർജ് മാത്യു,കെ.സി ജെയിംസ്,  കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് പ്രിൻസിപ്പൽ ഡോ.  സീമോൻ തോമസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,  ജില്ലാ വിദ്യാഭ്യാസ ഓഫീസർ രാകേഷ് ഇ.റ്റി കെ. എ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 എസ് , ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരായ സുൽഫിക്കർ,  ഷംല ബീവി,നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രഥമാധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും.

 നിയോജകമണ്ഡലത്തിലെ അമ്പതോളം സ്കൂളുകളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളും നിയോജക മണ്ഡലത്തിൽ നിന്ന് പുറത്തുനിന്നുള്ള സ്കൂളുകളിൽ പഠിച്ച് എ പ്ലസ് നേടിയ നിയോജക മണ്ഡലം പരിധിയിൽ താമസക്കാരുമായ വിദ്യാർത്ഥികളാണ് പ്രതിഭാ പുരസ്കാരത്തിന് അർഹരായിട്ടുള്ളത്.  100% വിജയം കൈവരിച്ച 50 സ്‌കൂളുകളാണ് എംഎൽഎ എക്സലൻസ് അവാർഡിന് അർഹരായിട്ടുള്ളത്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.