ഇൻസ്റ്റാഗ്രാം വഴി അശ്ലീല സന്ദേശമയച്ചു; ചോദ്യം ചെയ്ത യുവതിക്ക് നേരെ ക്രൂരമർദ്ദനം; പ്രതി ഒളിവിൽ

കോഴിക്കോട് : ഇൻസ്റ്റാഗ്രാം വഴി അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ ക്രൂരമർദ്ദനം. കോഴിക്കോടാണ് യുവതിക്ക് നേരെ യുവാവിന്റെ മർദ്ദനമുണ്ടായത്. ആക്രമണത്തിൽ യുവതിയുടെ കണ്ണിന് പരിക്കേറ്റു. കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
യുവതിയെ ആക്രമിച്ച ‌പ്രതി ഒളിവിലാണെന്ന് പൊലിസ് പറഞ്ഞു. ഓമശ്ശേരി നടമ്മൽപൊയിലിൽ ആണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.
യുവതിയുടെ നാട്ടുകാരനായ മിർഷാദിനെതിരെ ഐപിസി 341, 354 വകുപ്പുകൾ ചേർത്ത് കേസെടുത്തു.

Advertisements

Hot Topics

Related Articles