ഡ്രൈഡേ വിൽപ്പന ലക്ഷ്യമിട്ട് മാഹിയിൽ നിന്നും മദ്യം പാലായിൽ എത്തിച്ചു : ബസിൽ കടത്തിക്കൊണ്ട് വന്ന 15 കുപ്പി മദ്യവുമായി ഭരണങ്ങാനം സ്വദേശി പിടിയിൽ 

പാലാ: ഡ്രൈ ഡേ മദ്യ വില്പന ലക്ഷ്യം വെച്ച്  15കുപ്പി  മാഹി മദ്യം ബസ്സിൽ കടത്തിക്കൊണ്ടു വന്നയാളെ പാലാ എക്സൈസ് റെയിഞ്ച് ടീം അറസ്റ്റ് ചെയ്തു. പാലാ ഭരണങ്ങാനം  ഉള്ളനാട്  കളപ്പുരക്കൽ വീട്ടിൽ  ബേബി ജോസഫി (64)നെയാണ് എക്സൈസ് സംഘം പിടി കൂടിയത്. പാലാ എക്സൈസ് സംഘം നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ പ്രവിത്താനം കുരിശുപള്ളി ജംഗ്ഷന് സമീപത്ത് ഇയാൾ കെഎസ്ആർടിസി ബസ്സിൽ എത്തുന്നത് കണ്ടെത്തുകയായിരുന്നു. തുടർന്ന് സംശയം തോന്നി നടത്തിയ പരിശോധയിൽ  മാഹിയിൽ നിന്നും വിൽപ്പനയ്ക്കായി  കടത്തിക്കൊണ്ടുവന്ന   

Advertisements

കേരളത്തിൽ വിൽപ്പന നിരോധിച്ചിട്ടുള്ള 15 കുപ്പി  പുതുച്ചേരി( മാഹി )നിർമ്മിത  മദ്യംപിടികൂടി.  ഞായറാഴ്ച പുലർച്ചെ 2.45 ന് ഇയാൾ  പ്രവിത്താനം കുരിശുപള്ളി ജംഗ്ഷനിൽ കെഎസ്ആർടിസി ബസ്സിൽ വന്നിറങ്ങി  നിൽക്കുമ്പോഴണ്, 15 കുപ്പി മാഹി മദ്യം സഹിതം അറസ്റ്റിൽ ആകുന്നത്. റെയ്‌ഡിൽ പാലാ റേഞ്ച് ഓഫീസിലെ എക്സൈസ്  ഇൻസ്പെക്ടർ  ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ  അനീഷ് കുമാർ കെ വി, കോട്ടയം എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് നന്ദിയാട്ട്, പാലാ റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ ജയദേവൻ ആർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles