കോട്ടയം : പ്രതിഭകളെ ആദരിച്ചു. ബി.ജെ.പി വടവാതൂർ ബൂത്ത് 43 ൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനത്തിൽ വെച്ച് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരത്തിന് അർഹനായ പ്രശസ്ത നാദസ്വര വിദ്വാൻ മരുത്തോർവട്ടം ബാബു, ലോട്ടറിവിൽപ്പന കാരിയിൽ നിന്നും വാങ്ങിയ സേഫ്റ്റിപിൻ കൈമുതലാക്കി ബാട്ടർ സമ്പ്രദായത്തിലൂടെ നേടിയ ഭവനം മറ്റൊരു കിടപ്പുരോഗിക്ക് നൽകുകയും തൻ്റെ യൂറ്റുബ് ചാനലിൽ നിന്നും ലഭിക്കുന്ന വരുമാനം സേവന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്യുന്ന പ്രശസ്ത യൂറ്റൂബർ അമൽ എസ് ദർശന എന്നിവരെ ബി ജെ പി കോട്ടയം ജില്ല ജനറൽ സെക്രട്ടറി പി ജി ബിജു കുമാർ അനുമോദിച്ചു.
Advertisements
![](https://jagratha.live/wp-content/uploads/2024/07/1000935328-768x1024.jpg)
![](https://jagratha.live/wp-content/uploads/2024/07/1000935330-1024x768.jpg)
![](https://jagratha.live/wp-content/uploads/2024/07/1000935332-768x1024.jpg)
![](https://jagratha.live/wp-content/uploads/2024/07/1000935334-768x1024.jpg)