കാഞ്ഞിരപ്പള്ളിയിൽ ചികിത്സയ്ക്ക് എത്തിയ ജർമ്മൻ യുവതി മരിച്ചു: ചികിത്സ തേടിയത് ആയുർവേദ ആശുപത്രിയിൽ 

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ ചികിത്സയ്ക്കായി എത്തിയ ജർമൻ യുവതി മരിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട് പ്രവർത്തിക്കുന്ന മടുക്കക്കുഴി ആര്യവൈദ്യശാലയിൽ ചികിത്സയ്ക്കും യോഗക്കുമായി അഗ്നിറ്റ മീവസ് (39) എന്ന ജർമൻ യുവതിയാണ് മരിച്ചത്. കടുത്ത വയറുവേദനയെ തുടർന്ന് കഴിഞ്ഞ ഇരുപത്തിയാറാം തീയതി യുവതിയെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയായ മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Advertisements

എന്നാൽ യുവതിയുടെ നില ഗുരുതരമായതിനാൽ ഇവരെ പാല മാർ സ്ലീവ ആശുപത്രിയിലേക്ക് മാറ്റുകയും യുവതിയുടെ നില ഗുരുതരമായി തുടരുകയും മുപ്പതാം തീയതി രാവിലെ 1 45 ന് ഇവർ മരണപ്പെടുകയും ആയിരുന്നു. കാഞ്ഞിരപ്പള്ളി പോലീസ് ഇൻസ്പെക്ടർ ശാന്തിബാബുവിന്റെ നേതൃത്വത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസ് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.