കോട്ടയം: ആർപ്പൂക്കരയിൽ ആൾപ്പാർപ്പില്ലാത്ത വീടിനുള്ളിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. റാന്നി സ്വദേശിയെന്ന് സംശയിക്കുന്ന സന്തോഷിന്റെ (42) മൃതദേഹമാണ് കോട്ടയം ആർപ്പൂക്കരയിൽ കസ്തൂർബായ്ക്ക് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തിയത്. നേരത്തെ ജപ്തി ചെയ്ത വീട്ടിൽ നിലവിൽ ആൾപ്പാർപ്പില്ല. സന്തോഷ് ഇടയ്ക്കിടെ ഇവിടെ എത്താറുള്ളതായി അയൽവാസികൾ പറയുന്നു. ഈ വീട്ടിലാണ് സന്തോഷ് കിടന്നിരുന്നത്. കഴിഞ്ഞ ദിവസം രാത്രി വൈകിയും സന്തോഷ് ഇവിടെ എത്തിച്ചേർന്നിരുന്നു. തുടർന്ന് രാത്രി ഇവിടെ കിടന്നാണ് ഇറങ്ങിയത്. രണ്ടു ദിവസത്തിനു ശേഷം ഇവിടെ നിന്നും ദുർഗന്ധം വമിച്ചതോടെയാണ് തൂങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.