ഹെൽമറ്റ് ധരിച്ച് വനിതാ ഹോസ്റ്റലിനു മുന്നിലെത്തി നഗ്നതാ പ്രദർശനം; ഞരമ്പുരോഗിയുടെ ചിത്രം മൊബൈലിൽ പകർത്തി യുവതികൾ; പ്രതിയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ പെൺകുട്ടികളുടെ ഹോസ്റ്റലിന് മുന്നിൽ നഗ്നത പ്രദർശനം. ഇരുചക്രവാഹനത്തിലെത്തിയ ആളാണ് നഗ്നത പ്രദർശനം നടത്തിയത്. നാൽപത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്നയാൾ ഹെൽമറ്റ് മാസ്‌കും ധരിച്ചിരുന്നു. സ്ഥിരമായി ഇയാൾ ഹോസ്റ്റലിന് മുന്നിൽ എത്തി ലൈംഗിക ചേഷ്ടകൾ കാണിക്കുമെന്നാണ് പെൺകുട്ടികളുടെ പരാതി.

Advertisements

ഹോസ്റ്റലിലെ കുട്ടികൾ ദൃശ്യങ്ങൾ പകർത്തി പൊലീസിന് പരാതി നൽകി. ഇയാളെ പിടികൂടാൻ പൊലീസ് ഊർജിത അന്വേഷണം തുടങ്ങി. വീഡിയോയിൽ ഇയാളുടെ ബൈക്കിന്റെ നമ്പർ വ്യക്തമല്ല. ഇയാൾ ഹെൽമറ്റും മാസ്‌കും ധരിച്ചതും ആളെ തിരിച്ചറിയാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ കുറേ ദിവസമായി ഇയാൾ ഹോസ്റ്റലിന് മുന്നിലെത്തി ലൈംഗിക ചേഷ്ട കാണിക്കുന്നുവെന്ന് പരാതി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശല്യം സഹിക്ക വയ്യാതെയാണ് പെൺകുട്ടികൾ ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറിയത്. ഹോസ്റ്റലിന് സമീപത്തുള്ള ഒരാളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

Hot Topics

Related Articles