സംസ്ഥാനത്ത് 10 അഡീഷണൽ എസ്പിമാർക്ക് എസ്പിമാരായി സ്ഥാനക്കയറ്റം; അഞ്ച് എസ്പിമാരെ സ്ഥലം മാറ്റി ഉത്തരവ്; കോട്ടയം അഡീഷണൽ എസ്.പി വി.സുഗതൻ കൊച്ചി സിറ്റി ക്രൈം ആന്റ് അഡ്മിനിസ്‌ട്രേഷൻ ഡിസിപിയാകും; ബിജു കെ.സ്റ്റീഫൻ ഇടുക്കി ക്രൈംബ്രാഞ്ച് എസ്പിയാകും; കോട്ടയം വിജിലൻസ് എസ്പിയായി എസ്.സുരേഷ്‌കുമാർ ചുമതലയേറ്റെടുക്കും

കോട്ടയം: സംസ്ഥാനത്തെ 10 അഡീഷണൽ എസ്പിമാരെ എസ്.പിമാരായി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവ്. തൃശൂർ റൂറൽ അഡീഷണൽ എസ്പി പ്രദീപ് എൻ.വെയിൽസ് (എസ്.പി എസ്.സി.ആർ.ബി), കൊല്ലം സിറ്റി അഡീഷണൽ എസ്.പി എം.കെ സുൽഫിക്കർ (എസ്.പി സൗത്ത് സോൺ ട്രാഫിക്), ലോകായുക്ത ഡിവൈഎസ്പി എം.കെ അശോക് കുമാർ (എസ്.പി വിജിലൻസ് സ്‌പെഷ്യൽ സെൽ തിരുവനന്തപുരം), ഇടുക്കി അഡീഷണൽ എസ്.പി ബി.കൃഷ്ണകുമാർ (എസ്.പി എസ്.എസ്ബി സെക്യൂരിറ്റി), മലപ്പുറം അഡീഷണൽ എസ്.പി കെ.ബിജുമോൻ (എസ്.പി വിജിലൻസ് നോർത്തേൺ റേഞ്ച് കോഴിക്കോട്), കാസർകോട് അഡീഷണൽ എസ്.പി വി.ശ്യാംകുമാർ (എസ്.പി ക്രൈംബ്രാഞ്ച് കൊല്ലം ആന്റ് പത്തനംതിട്ട), തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്.പി ആർ.പ്രതാപൻനായർ (എസ്.പി എസ്.എസ്.ബി ഇന്റലിജൻസ്, തിരുവനന്തപുരം), തൃശൂർ സിറ്റി അഡീഷണൽ എസ്.പി ബിജു കെ.സ്റ്റീഫൻ (എസ്.പി ക്രൈംബ്രാഞ്ച് ഇടുക്കി), തിരുവനന്തപുരം എസ്.എസ്.ബി എസ്.പി.എം.ആർ ഡിവൈഎസ്പി ജെ.സലിംകുമാർ (എസ്.പി ലോകായുക്ത), കോട്ടയം അഡീഷണൽ എസ്.പി വി.സുഗതൻ (ഡിസിപി ക്രൈം ആന്റ് അഡ്മിൻ കൊച്ചി സിറ്റി) എന്നിവർക്കാണ് എസ്.പിമാരായി സ്ഥാനക്കയറ്റം ലഭിച്ചത്. നിലവിൽ കോഴിക്കോട് വിജിലൻസ് നോർത്തേൺ റേഞ്ച് എസ്.പിയായ പ്രജീഷ് തോട്ടത്തിലിനെ ക്രൈംബ്രാഞ്ച് കണ്ണൂർ ആന്റ് കാസർകോട് എസ്.പിയായി നിയമിച്ചു. നിലവിൽ കൊല്ലം ആന്റ് പത്തനംതിട്ട ക്രൈംബ്രാഞ്ച് എസ്.പി എൻ.രാജന് കെ.എസ്.ഇ.ബി വിജിലൻസ് ഓഫിസറുടെ തസ്തികയിൽ പുനർനിയമനം നൽകി. നിലവിൽ തിരുവനന്തപുരം എസ്.എസ്.പി ഇന്റലിജൻസ് എസ്.പിയായ എസ്.സുരേഷ്‌കുമാറിനെ വിജിലൻസ് ഈസ്റ്റേൺ റേഞ്ച് കോട്ടയത്തിന്റെ എസ്.പിയായാണ് പുനർനിയമനം നൽകിയിരിക്കുന്നത്. കോട്ടയം വിജിലൻസ് ഈസ്‌റ്റേൺ റേഞ്ചിന്റെ ചുമതലയുണ്ടായിരുന്ന ബിജോ അലക്‌സാണ്ടറിനെ മനുഷ്യാവകാശകമ്മിഷൻ എസ്.പിയായി നിയമിച്ചു. നിലവിൽ ലോകായുക്ത എസ്.പിയായ എ.യു സുനിൽകുമാറിനെ കേരള പൊലീസ് അക്കാദമി അസി.ഡയറക്ടറായി നിയമനം നൽകി.

Advertisements

Hot Topics

Related Articles