നെടുംങ്കുന്നം സെന്റ് ജോൺസ് ദ ബാപ്പിസ്റ്റ് എച്ച്.എസ്.എസിൽ മെറിറ്റ് ഡേ ആഘോഷം വെള്ളിയാഴ്ച ; പ്രതിഭകളെ ആദരിക്കലും പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും

നെടുംങ്കുന്നം: സെന്റ് ജോൺസ് ദ ബാപ്പിസ്റ്റ് എച്ച്.എസ്.എസിലെ മെറിറ്റ് ഡേ ദിനാഘോഷവും പ്രതിഭകളെ ആദരിക്കലും ജൂലായ് അഞ്ച് വെള്ളിയാഴ്ച നടക്കും. രാവിലെ പത്തിന് നടക്കുന്ന പരിപാടികൾ നവജീവൻ ട്രസ്റ്റ് ട്രസ്റ്റി പി.യു തോമസ് ഉദ്ഘാടനം ചെയ്യും. റവ.ഫാ. വർഗീസ് കൈതപ്പറമ്പിൽ യോഗത്തിൽ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ഫൈൻ ആട്‌സ് കോളേജിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് പെയിന്റിംങിലെ പ്രഫ.ഷിജോ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ബീനാ സി.ജെ ക്ലബുകളുടെ ഉദ്ഘാടനം നടത്തും. പരിപാടിയുടെ ഭാഗമായി പ്രതിഭകളെ ആദരിക്കലും പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും.

Advertisements

Hot Topics

Related Articles