കോട്ടയം ആർപ്പൂക്കരയിൽ സിപിഐ, ഡിവൈഎഫ്‌ഐ ഭാരവാഹികൾ ബിജെപിയിൽ ചേർന്നു; അംഗത്വം നൽകിയത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി

കോട്ടയം: ആർപ്പൂക്കരയിൽ സിപിഐ ഡിവൈഎഫ്‌ഐ ഭാരവാഹികൾ ബിജെപിയിൽ ചേർന്നു. സിപിഐ മുൻ ലോക്കൽ സെക്രട്ടറി പി.വി ശിവൻ, ഡിവൈഎഫ്‌ഐ പഞ്ചായത്ത് യൂണിറ്റ് സെക്രട്ടറി അഭിജിത്ത് മോഹൻ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. കോട്ടയം ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാറാണ് ഇവരെ അംഗത്വം നൽകി സ്വീകരിച്ചത്.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ കോട്ടയത്ത് നടന്ന ജില്ലാ നേതൃയോഗത്തിൽ ഇവരെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ഇത് ഒരു തുടക്കം മാത്രമാണ്. വരും ദിവസങ്ങളിൽ ഇടതുമുന്നണിയിൽ നിന്നും കൂടുതൽ നേതാക്കളും പ്രവർത്തകരും ബിജെപിയിൽ എത്തുമെന്ന് ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ അറിയിച്ചു. ലോക്സഭാതെരഞ്ഞെടുപ്പോടെ ജില്ലയിൽ എൻഡിഎക്ക് അനുകൂലമായ അന്തരീഷം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ഇടയിൽയുഡിഎഫ് ജില്ലാ കൺവീനർ സജി മഞ്ഞക്കടമ്പിൽ സ്ഥാനം രാജിവച്ച് എൻഡിഎയുടെ ഭാഗമായിരുന്നു. ബിജെപി സംസ്ഥാന വക്താക്കളായ നാരായണൻ നമ്പൂതിരി,അഡ്വ ടി പി സിന്ധുമോൾ, സംസ്ഥാന നിർവഹ സമിതി അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ, ന്യുനപക്ഷമോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോമ്പിൾ മാത്യു, കർഷക മോർച്ച ദേശീയ വൈസ് പ്രസിഡന്റ് എസ് ജയസൂര്യൻ, സംസ്ഥാന സമിതി അംഗം കെ ജി രാജ്‌മോഹൻ,ജില്ലാ ജനറൽ സെക്രട്ടറിമാരായ പി ജി ബിജുക്കുമാർ, എസ് രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles