കോത്താർമല ചീനിക്കടുപ്പിൽ ബിബിൻ ജോസിന്റെ ദുരൂഹ മരണം : പൊലീസ് സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധം ഇരമ്പി

കോട്ടയം : കങ്ങഴ കുമ്പന്താനം കോത്താർമല ചീനിക്കടുപ്പിൽ ബിബിൻ ജോസിന്റെ ദുരൂഹ മരണത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും പോലീസിന്റെ അനാസ്ഥയ്ക്കുമെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മണർകാട് പോലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഇരമ്പി. മണർകാട് ബൈപ്പാസിൽ നിന്ന് ആരംഭിച്ച പ്രതിഷേധമാർച്ചിൽ മാർച്ചിൽ കനത്ത മഴയെയും അവഗണിച്ചുകൊണ്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പോലീസ് സ്റ്റേഷനു മുന്നിൽ മാർച്ച് പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. 

Advertisements

 തുടർന്ന്  പോലീസ് സ്റ്റേഷന് മുമ്പിൽ നടത്തിയ ധർണ്ണ ചേരമസാംബവ ഡെവലപ്മെന്റ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.  കഴിഞ്ഞ മെയ് 10ന്  കാണാതായ ബിബിൻ ജോസിന്റെ മൃതദേഹം  ദുരൂഹ സാഹചര്യത്തിൽ മെയ് 25ന് വടവാതൂരിൽ നിന്നും കണ്ടെത്തിയതാണ്. കുടുംബം നിരവധി തവണ ദുരൂഹത ആരോപിച്ചിട്ടും പോലീസിന്റെ അനാസ്ഥ തുടരുകയാണ്. കാണാതായി രണ്ടു മാസം കഴിഞ്ഞിട്ടും ബിബിന്റെ മൃതദേഹം സംസ്കരിക്കാൻ കുടുംബത്തിന് വിട്ടു നൽകാത്തത് മനുഷ്യത്വരഹിതമാണ്. കുറ്റവാളികളെ കണ്ടെത്തും വരെ സമരം തുടരുമെന്നും കാണാതായ അന്നുമുതലുള്ള പോലീസ് അനാസ്ഥ തുടരുകയാണെന്നും വിഷയത്തിൽ പോലീസ് അടിയന്തരമായി ഇടപെടണമെന്നും എന്നും കെ കെ സുരേഷ് ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ജോർജുകുട്ടി പറത്താനം അധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ നേതാവ് സണ്ണി വർഗീസ്, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സോമൻകുട്ടി വി റ്റി, സി എസ് ടി എസ് സംസ്ഥാന ട്രഷറർ പ്രവീൺ വി ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. 

Hot Topics

Related Articles