കോട്ടയം നീണ്ടൂരിൽ പ്രവാസി മലയാളിയായ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ നിന്നും മിഠായി കഴിച്ച മൂന്നു പേർക്ക് ശാരീരിക അസ്വസ്ഥത; അമ്മയും അച്ഛനും മകനും ആശുപത്രിയിൽ ചികിത്സ തേടി ; ലഹരി കലർന്ന മിഠായി എന്ന് സംശയം

കോട്ടയം: നീണ്ടൂരിൽ പ്രവാസി മലയാളിയായ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ നിന്നും മിഠായി കഴിച്ച മൂന്ന് പേർക്ക് ശാരീരിക അസ്വസ്ഥതകൾ. നീണ്ടൂർ സ്വദേശികളായ മധു , ഭാര്യ സുമ , മകൻ അപ്പു എന്നിവർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടോട് കൂടിയാണ് മൂന്നുപേർക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. 

Advertisements

നീണ്ടൂർ പഞ്ചായത്ത് അംഗവും പ്രവാസി മലയാളിയുമായ ആളുടെ വീട്ടിൽ മധു ഇന്നലെ വയറിങ് ജോലികൾക്കായി പോയിരുന്നു. ഇവിടെ നിന്നും ലഭിച്ച മിഠായി കഴിച്ചതിനെ തുടർന്നാണ് മൂന്നുപേർക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത് എന്നാണ് പറയപ്പെടുന്നത്. രാത്രിയിൽ മൂന്നുപേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സ തേടി. മധു ലഹരിക്ക് അടിമപ്പെട്ടതിനു സമാനമായ ചേഷ്ടകളാണ് കാണിച്ചിരുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യയിൽ വില്പനയ്ക്ക് നിരോധനമുള്ള അമേരിക്കയിൽ ഉപയോഗിക്കുന്ന കഞ്ചാവ് കലർന്ന മിഠായികളാണ് ഇവിടെ നിന്ന് ലഭിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.  സിപിഎം അനുഭാവിയാണ് മിഠായി വിതരണം ചെയ്ത സ്വതന്ത്ര പഞ്ചായത്ത് അംഗം. അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേരും നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Hot Topics

Related Articles