തിരുവനന്തപുരത്ത് അമ്മയും മകളും മരിച്ച നിലയിൽ

തിരുവനന്തപുരം: പാലോട് ചെല്ലഞ്ചിയില്‍ അമ്മയും മകളും വീട്ടില്‍ മരിച്ച നിലയില്‍. ചെല്ലഞ്ചി ഗീതാലയത്തില്‍ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. അമിതമായി ഗുളിക കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഗീതയുടെ മൃതദേഹം വീടിൻ്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമായിരുന്നു ഉണ്ടായിരുന്നത്. 12 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ടുളള ഒരു സിവില്‍ കേസില്‍ വിധി എതിരായിരുന്നു. ഇതിന്റെ കടുത്ത മാനസിക സമ്മർദ്ദം ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പാലോട് പൊലീസ് സ്ഥലത്ത് ഇൻക്വസ്റ്റ് നടത്തുന്നു.

Advertisements

Hot Topics

Related Articles