മലയാളി പൊതുവേ കിഴങ്ങിനോട് താല്‍പര്യം കാണിക്കുന്നവരാണെങ്കിലും ചക്കരക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന കിഴങ്ങിനോട് പലര്‍ക്കും വലിയ താല്‍പര്യം കാണില്ല. എന്നാല്‍ വാസ്തവത്തില്‍ ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മധുരക്കിഴങ്ങ്. ഇത് കിഴങ്ങാണെങ്കിലും എപ്പോള്‍ വേണമെങ്കിലും കഴിയ്ക്കാം എന്ന് പറയുന്ന ഒന്നാണ്. കുട്ടികള്‍ക്ക് വരെ നല്‍കാനുള്ള മികച്ച ഭക്ഷണങ്ങളില്‍ ഒന്നാണിത്. ലോകത്തിന്റെ നാനാഭാഗത്ത് ഇത് സുലഭമായി ലഭിയ്ക്കുന്നു. ഇത് മുളച്ചത് കഴിച്ചാല്‍ ഇതിലെ ഇലയും തണ്ടുമെല്ലാം ചീര പോലെ കറി വച്ച് കഴിയ്ക്കാം. വിറ്റാമിൻ സി, കാൽസ്യം, ബീറ്റാ കരോട്ടിൻ, ഉയർന്ന അളവിലുള്ള സ്ലോ-റിലീസ് കാർബോഹൈഡ്രേറ്റ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.
പ്രമേഹരോഗികള്‍ക്ക്
ആന്റി ഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ എ, തുടങ്ങിയ പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. കണ്ണിനുണ്ടാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതേറെ മികച്ചതാണ്. വൈറ്റമിന്‍ എ ഉളളതിനാല്‍ ആന്തരികാവയവങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ഇതേറെ നല്ലതാണ്. കുട്ടികള്‍ക്ക് അടിക്കടി വരുന്ന രോഗങ്ങള്‍ തടയാനും ഇതേറെ നല്ലതാണ്. മധുരക്കിഴങ്ങ് നമ്മുടെ കാർബോഹൈഡ്രേറ്റ് ആസക്തിയെ തൃപ്തിപ്പെടുത്തുന്നതിനുള്ള ആരോഗ്യകരമായ ഒരു മാർഗമാണ്. പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന മധുരം കൂടിയാണിത്.
ഹൃദയത്തിന്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൃദയത്തിന് ആരോഗ്യം, വൃക്കകള്‍ക്ക് തുടങ്ങിയ ഗുണങ്ങള്‍ ഇവ നല്‍കുന്നു. ബിപി നിയന്ത്രിയ്ക്കാന്‍ ഇത് നല്ലതാണ്. മഗ്നീഷ്യം, കാല്‍സ്യം എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിനെ ചെറുക്കാന്‍ ഇതേറെ നല്ലതാണ്. ഇതിലെ കരോട്ടിനോയ്ഡുകളും ആന്തോസയാനിനുകളുമെല്ലാം ഏറെ നല്ലതാണ്. ഇതിലെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് തീരെ കുറവാണ്. ഇതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇതേറെ നല്ലതാണ്. . രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന സ്ലോ-റിലീസ് കാർബോഹൈഡ്രേറ്റുകളും അഡിപോനെക്റ്റിൻ എന്ന ഹോർമോണും ഇവയിൽ അടങ്ങിയിരിക്കുന്നു.
കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇതേറെ നല്ലതാണ്. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന. കുടലിലെ ബാക്ടീരികള്‍ക്ക് ഇത് നല്ലതാണ്. ഇത് നല്ലൊരു പ്രോബയോട്ടിക് ഭക്ഷണം കൂടിയാണ്. തൈര് കഴിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്ന ഗുണം ഇതിലൂടെ ലഭിയ്ക്കുന്നു. നല്ല ബാക്ടീരികളുടെ വളര്‍ച്ചയെ സഹായിക്കുന്നു.
തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന കിഴങ്ങ് വര്‍ഗത്തിലെ മധുരമാണ് ഇത്. ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രധാന മാർഗ്ഗങ്ങളിൽ ഒന്നാണ് കുറഞ്ഞ കലോറി അടങ്ങിയ ഭക്ഷണം കഴിക്കുക എന്നത്. മധുരക്കിഴങ്ങിൽ താരതമ്യേന കുറഞ്ഞ കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിനാൽ, നിങ്ങൾക്ക് വിശക്കുമ്പോൾ കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് ഇവ. നാരുകൾ അഥവാ ഫൈബറിന്റെ സമ്പുഷ്ടമായ ഉറവിടമാണ് മധുരക്കിഴങ്ങ്. വളരെയധികം ജലാംശം അടങ്ങിയ ഒരു പച്ചക്കറിയാണ് മധുരക്കിഴങ്ങ്; ഫൈബർ പോലെ തന്നെ വെള്ളവും വളരെ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുവാൻ സഹായിക്കുന്നു.
പാകം ചെയ്യുന്ന രീതി
ഇത് പാകം ചെയ്യുന്ന രീതിയും പ്രധാനമാണ്. പാചകം ചെയ്യുന്ന രീതി അനുസരിച്ച് ഇതിന്റെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് 45-85 വരെ വ്യത്യാസപ്പെടുന്നു. ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറവാകുന്ന വിധത്തില്‍ പാകം ചെയ്യുന്നതാണ് നല്ലത്. രക്തത്തില്‍ പഞ്ചസാരയുടെ തോത് പതുക്കെ ഉയരുന്നതാണ് ആരോഗ്യകരം. അതായത് കുറവ് ജിഐ. ഇതിന് ഇത് പുഴുങ്ങിക്കഴിയ്ക്കുന്നതാണ് നല്ലത്. പുഴുങ്ങാന്‍ എടുക്കുന്ന സമയം പ്രധാനമാണ്.
കുറവ് തീയില്‍ കൂടുതല്‍ സമയം, അതായത് 20-30 മിനിറ്റ് വരെ വേവിച്ചെത്ത് കഴിയ്ക്കണം. വേഗത്തില്‍ പുഴുങ്ങിയെടുത്താല്‍ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കൂടുതലാകും. ഇത് കൂടുതല്‍ സമയമെടുത്ത് വെള്ളത്തില്‍ വേവിയ്ക്കുക. തൊലിയോടെ പുഴുങ്ങണം.
ഇത് ബേക്ക് ചെയ്തും മറ്റും കഴിയ്ക്കുന്നവരുണ്ട്. ഇതില്‍ ഗുണം ലഭിയ്ക്കില്ല. ഗ്ലൈസമിക് ഇന്‍ഡെക്‌സ് 85 വരെ കൂടുന്നു. ഇതുപോലെ നല്ലതുപോലെ വേവിച്ചുടച്ച് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിച്ചാലും പൊരിച്ച് കഴിച്ചാലുമെല്ലാം ഗ്ലൈസമിക് ഇന്‍ഡെക്‌സ് വര്‍ദ്ധിയ്ക്കും.
ഇതെല്ലാം തടി കൂടാനും പ്രമേഹം കൂടാനും
കൊളസ്‌ട്രോള്‍ കൂടാനുമെല്ലാം കാരണമാകും. ഇതിനാല്‍ ഇത് പാകം ചെയ്യുന്നതാണ് നല്ലത്. ഇത് ഒരു നേരത്തെ ഭക്ഷണമായി കഴിയ്ക്കാവുന്നതാണ്. അല്ലാതെ സൈഡ് ഡിഷായോ മറ്റോ അല്ല കഴിയ്‌ക്കേണ്ടത്. ഇത് സമ്പൂര്‍ണ ഭക്ഷണമാണ്. രാത്രി അത്താഴത്തിന് ചോറും ചപ്പാത്തിയുമെല്ലാം ഒഴിവാക്കി ഇത് കഴിയ്ക്കാം.