കോട്ടയം പ്രസ്ക്ലബിൻ്റെ എൻ.ചെല്ലപ്പൻ പിള്ള മാധ്യമ പുരസ്കാരം മലയാള മനോരമ ചീഫ് റിപ്പോർട്ടർ എൻ.പി.സി.രംജിത്തിന് 

കോട്ടയം പ്രസ്ക്ലബിൻ്റെ പ്രഥമ പ്രസിഡൻ്റും മാതൃഭൂമി ചീഫ് റിപ്പോർട്ടറുമായിരുന്ന എൻ.ചെല്ലപ്പൻ പിളളയുടെ പേരിൽ  കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്കാരത്തിനു മലയാള മനോരമ കണ്ണൂർ യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ എൻ.പി.സി.രംജിത് അർഹനായി. 2023 ജനുവരി ഒന്നു മുതൽ   ഡിസംബർ 31 വരെ മലയാളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച ജനറൽ റിപ്പോർട്ടുകളാണ് 25,000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡിനായി പരിഗണിച്ചത്.

Advertisements

ശ്രുതിതരംഗം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പദ്ധതി സംബന്ധിച്ച് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണ് എൻ.പി.സി.രംജിത്തിനെ അവാർഡിന് അർഹനാക്കിയത്. കേൾവിശേഷിയില്ലാത്ത കുട്ടികളെ എല്ലാവരെയും പോലെ ജീവിക്കാൻ പ്രാപ്തരാക്കിയ മാതൃകാപരമായ പദ്ധതിയാണ് ഉമ്മൻചാണ്ടി സർക്കാർ തുടക്കമിട്ട ശ്രുതിതരംഗം. കോക്ലിയാർ ഇംപ്ലാൻ്റ് ശസ്ത്രക്രിയയിലൂടെ സംസ്ഥാനത്ത് ശ്രവണശേഷി ലഭിച്ചത് നാലായിരത്തോളം കുട്ടികൾക്കാണ്. 

ഇംപ്ലാൻ്റ് ഉപകരണങ്ങൾ തകരാറിലാവുകയോ കാലാകാലങ്ങളിൽ കമ്പനികൾ ചെയ്തു വരുന്ന അപ്ഗ്രേഡിങ് മുടങ്ങുകയോ ചെയ്താൽ കുട്ടികൾ പ്രതിസന്ധിയിലാവും. കഴിഞ്ഞ 3 വർഷത്തിനിടെ ഇതുരണ്ടും സംഭവിച്ച മുന്നൂറിലേറെ കുട്ടികൾക്കു ശബ്ദലോകം അന്യമായി. അതുവരെ പഠിച്ചിരുന്ന സ്കൂളുകളിൽ തുടർന്നു പഠിക്കാൻ കഴിയാതായി.  രംജിത്തിൻ്റെ റിപ്പോർട്ടുകളെ തുടർന്നു സർക്കാർ 437 കുട്ടികളുടെ ഉപകരണ അറ്റകുറ്റപ്പണി, അപ്ഗ്രഡേഷൻ എന്നിവയ്ക്ക് അനുമതി നൽകി. സാമൂഹിക സുരക്ഷാ മിഷനിൽ നിന്നു പദ്ധതി ആരോഗ്യവകുപ്പിലേക്കു മാറ്റുകയും ചെയ്തു. 216 പേർക്ക് ഇതിനകം കേൾവിശേഷി തിരികെക്കിട്ടി. ബാക്കിയുള്ളവരുടെ നടപടികൾ പുരോഗമിക്കുന്നു.

മനോരമ ഇയർബുക്ക് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക്, മാതൃഭൂമി മുൻ സ്പെഷ്യൽ കറസ്പോണ്ടൻ്റ് ജോർജ് പൊടിപ്പാറ, ദീപിക കർഷകൻ എഡിറ്റർ ഇൻ ചാർജ് ജിമ്മി ഫിലിപ് എന്നിവടങ്ങിയ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്.  അടുത്ത മാസമാദ്യം കോട്ടയം പ്രസ്ക്ലബിൻ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

Hot Topics

Related Articles