നീണ്ടൂർ കൈപ്പുഴയിൽ വീടിന് തീപിടിച്ചു : അഗ്നിരക്ഷാ സേനയെത്തി തീ കെടുത്തി

നീണ്ടൂർ: കൈപ്പുഴയിൽ വീടിന് തീപിടിച്ചു. മേക്കാവ് ദേവീ ക്ഷേത്രത്തിന് സമീപം ചാക്കാപ്പടം  തങ്കച്ചന്റെ വീടിനാണ് തീപിടിച്ചത്. രാവിലെ ഒൻപതരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഈ സമയം തങ്കച്ചനും കുടുംബവും പള്ളിയിൽ പോയിരിക്കുകയായിരുന്നു. സമീപത്തു നിർമ്മാണം നടക്കുന്ന വീട്ടിലെ ജോലിക്കാരാണ് തങ്കച്ചന്റെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് സമീപവാസികളെ വിവരം അറിയിച്ചത്. തുടർന്നു നാട്ടുകാർ ചേർന്ന് തീ അണയ്ക്കുകയായിരുന്നു. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടയത്തുനിന്നും ഫയർഫോഴ്സും എത്തിയിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീടിനുള്ളിൽ കടന്ന് തീ പൂർണ്ണമായും അണച്ചെന്ന് ഉറപ്പുവരുത്തി. 

Advertisements

Hot Topics

Related Articles