വൈക്കം : ഉമ്മൻ ചാണ്ടി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവാണെന്ന് മുൻ മന്ത്രിയും,കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗവുമായ *കെ.സി.ജോസഫ്* പറഞ്ഞു.മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് കോൺഗ്രസ് വൈക്കം ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണവും, എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉമ്മൻ ചാണ്ടി മെറിറ്റ് അവാർഡ് വിതരണവും വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോണി സണ്ണി അദ്ധ്യക്ഷത വഹിച്ചു.
പി.ഡി.ഉണ്ണി,എം.കെ.ഷിബു, അബ്ദുൽ സലാം റാവുത്തർ,അഡ്വ.എ.സനീഷ്കുമാർ, ജയ് ജോൺ പേരയിൽ,ബി.അനിൽകുമാർ,പി.എൻ.ബാബു,പ്രീത രാജേഷ്,പി.ടി.സുഭാഷ്, അഡ്വ വി സമ്പത്ത് കുമാർ, അഡ്വ കെ പി ശിവജി, കെ ഷഡാനനൻ നായർ, ഇടവട്ടം ജയകുമാർ,മോഹനൻ പുതുശേരി, കെ എൻ രാജപ്പൻ,പി എൻ കിഷോർ കുമാർ, ജോയ് ചെത്തിയിൽ,എം.ടി.അനിൽകുമാർ, ജോർജ്ജ് വർഗ്ഗീസ്,കെ.കെ.കൃഷ്ണകുമാർ,കെ.സുരേഷ്കുമാർ,വി.അനൂപ്, പി എസ് പ്രതീഷ്, പിഡി ബിജി മോൾ, രാധിക ശ്യാം, ബിന്ദു ഷാജി, രാജശ്രീ വേണുഗോപാൽ, ബി ചന്ദ്രശേഖരൻ നായർ, ബി രാജശേഖരൻ , എ ഷാനവാസ്, കെ ബാബുരാജ്, മോഹനൻ നായർ*,തുടങ്ങിയവർ സംബന്ധിച്ചു .