ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയില്‍ നിന്ന് കുടകള്‍ വാങ്ങി; നാദാപുരം എസ്‌ഐക്കെതിരെ പരാതിയുമായി ഡിവൈഎഫ്‌ഐ

കോഴിക്കോട് : നാദാപുരം പൊലീസിനെതിരെ പരാതിയുമായി ഡിവൈഎഫ്‌ഐ. സന്നദ്ധ സംഘടന നാദാപുരം പൊലീസ് സ്റ്റേഷനില്‍ കുടകള്‍ നല്‍കിയതിനെതിരെയാണ് പരാതി. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയില്‍ നിന്നാണ് നാദാപുരം എസ്.ഐ കുടകള്‍ സ്വീകരിച്ചതെന്നും എസ്.ഐക്കെതിരെ നടപടി വേണമെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു. സംഭവത്തില്‍ കേരളാ പൊലീസ് ഇന്‍റജിലന്‍സ് എഡിജിപിക്ക് ഡി.വൈ.എഫ്.ഐ നാദാപുരം മേഖലാ സെക്രട്ടറി പരാതി നല്‍കി. അതേസമയം പൊലീസ് സ്റ്റേഷനിലെ പൊതുവായ ആവശ്യത്തിനാണ് കുടകള്‍ സ്വീകരിച്ചതെന്ന് പൊലീസ് വിശദീകരിച്ചു.

Advertisements

Hot Topics

Related Articles