“സംവിധായകന്‍ കൃഷ്ണന്‍റെ മുഖം മറയ്ക്കരുത് ; വേഷം ചെയ്യാന്‍ ഞാന്‍ തയ്യാർ”; നടൻ നിതീഷ് ഭരദ്വാജ് കല്‍ക്കിയെക്കുറിച്ച്

മുംബൈ: സയൻസ് ഫിക്ഷനും മിത്തോളജിയും സംയോജിപ്പിച്ച കല്‍ക്കി 2898 എഡി സംബന്ധിച്ച തന്‍റെ അഭിപ്രായം തുറന്നു പറയുകയാണ് നടനായ നിതീഷ് ഭരദ്വാജ്. ബിആര്‍ ചോപ്രയുടെ മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനായി അഭിനയിച്ച് പ്രശസ്തനായ നടനാണ് നിതീഷ് ഭരദ്വാജ്. 

Advertisements

ബോളിവുഡ് സംവിധായകർ ദക്ഷിണേന്ത്യയിൽ നിന്ന് പഠിക്കണമെന്നാണ് കല്‍ക്കി 2898 എഡി കാണിച്ചുതരുന്നത് എന്നാണ് ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ നിതീഷ് ഭരദ്വാജ് പറയുന്നത്.  മഹാഭാരത കഥാപാത്രങ്ങളെ ഭാവിയിലേക്ക് സംയോജിപ്പിച്ച് കഥ പറഞ്ഞ നാഗ് അശ്വിന്‍റെ രീതി മനോഹരമാണെന്നും അദ്ദേഹം പുകഴ്ത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“കര്‍ണ്ണന്‍ തീതിപൂര്‍വ്വമായ മരണം ആഗ്രഹിക്കുന്നുവെന്ന് അശ്വതാമാ ( അമിതാഭ് ബച്ചന്‍) സിനിമയില്‍ പറയുന്നുണ്ട് അതിനാല്‍ തന്നെ കര്‍ണ്ണന് അടുത്ത ഭാഗത്ത് മരിച്ചേക്കാം ” നിതീഷ് ഭരദ്വാജ് പറഞ്ഞു. കൽക്കി 2898 എഡിയുടെ തുടർച്ചയിൽ സംവിധായകൻ നാഗ് അശ്വിൻ കൃഷ്ണന്‍റെ മുഖം മറയ്ക്കരുതെന്നും നിതീഷ് കൂട്ടിച്ചേർത്തു. ഈ വേഷം ചെയ്യാൻ താൻ തയ്യാറാണെന്നും ഭരദ്വാജ് പറഞ്ഞു.

അതേസമയം, കൽക്കി 2898 എഡിയുടെ രണ്ടാം ഭാഗം സംവിധായകനും നിര്‍മ്മാതാക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. അശ്വത്ഥാമാവ്, സുമതി, ഭൈരവൻ എന്നിവർക്ക് എന്ത് സംഭവിക്കും എന്ന് പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയാണ് പടം അവസാനിക്കുന്നത്. 

സുമതിയില്‍ സുപ്രീം യാസ്കിന്‍റെ ലക്ഷ്യങ്ങള്‍ എന്താണ് എന്ന ആകാംക്ഷയും ബാക്കിയാണ്. വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ, എസ്എസ് രാജമൗലി തുടങ്ങി നിരവധി ക്യാമിയോകളും ചിത്രത്തിലുണ്ട്. ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡിയുടെ പ്രമേയം ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങി 2898 എഡിയില്‍ എത്തി നില്‍ക്കുന്നതാണ്. 

സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. പ്രഭാസ് ദീപിക പാദുകോണ്‍ അമിതാഭ് ബച്ചന്‍ കമല്‍ഹാസന്‍ എന്നിങ്ങനെ വന്‍ താര നിര അണിനിരന്ന ചിത്രം ജൂണ്‍ 27നാണ് തീയറ്ററില്‍ എത്തിയത്. 600 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. 

Hot Topics

Related Articles