കോട്ടയം ചങ്ങനാശ്ശേരി : മൂത്രസഞ്ചിയില്‍ അരക്കിലോയുടെ കല്ല്: ചെത്തിപ്പുഴ ആശുപത്രിയില്‍ ശസ്ത്രക്രിയ വിജയകരം

ചങ്ങനാശേരി :  മൂത്രസഞ്ചിയില്‍ നിന്ന് അരക്കിലോയില്‍ അധികം തൂക്കമുള്ള കല്ലുകള്‍ ശസ്ത്രക്രിയിലൂടെ ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ നീക്കം ചെയ്തു. യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്‍റ് യൂറോളജിസ്റ്റ് ഡോ. മെബിന്‍ ബി തോമസിന്‍റെ നേതൃത്വത്തില്‍ 49 വയസുള്ള ഇലന്തൂര്‍ സ്വദേശിയില്‍ നടത്തിയ ശസ്ത്രക്രിയയാണ് വിജയകരമായത്. ലോകവ്യാപകമായി ഇത്തരം കേസുകള്‍ നാല്‍പ്പതില്‍ താഴെ മാത്രമെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു.

Advertisements

മൂത്രമൊഴിക്കുമ്പോള്‍ കഠിന വേദന, മൂത്രത്തില്‍ രക്തമയം, മൂത്ര തടസ്സം എന്നീ ശാരീരിക അസ്വസ്ഥതയോടെയാണ് രോഗി ആശുപത്രിയിലെത്തിയത്. സ്കാനിങ്ങിലൂടെയും ഇതര പരിശോധനകളിലൂടെയുമാണ് ഗുരുതരാവസ്ഥ ബോധ്യപ്പെട്ടത്. രോഗിയുടെ മൂത്രസഞ്ചിക്കുള്ളില്‍ നിന്നും രണ്ട് കല്ലുകളും സുരക്ഷിതമായി നീക്കം ചെയ്യുക ശ്രമകരമായിരുന്നതിനാല്‍ ചികിത്സയുടെ ഓരോ ഘട്ടത്തിലും സൂഷ്മതയും അതീവശ്രദ്ധയും ചികിത്സാ വൈദദ്ധ്യവും ആവശ്യമായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പതിനെട്ട് മുതല്‍ ഇരുപത് വര്‍ഷം വരെ കല്ലുകള്‍ക്ക് പഴക്കമുണ്ടായിരുന്നു. കൂടാതെ അനിയന്ത്രിതമായ രക്തസ്രാവത്തിനുള്ള സാധ്യതയും നിലനിന്നിരുന്നു. വയറില്‍ ചെറിയ മുറിവിലൂടെ നടത്തിയ ശസ്ത്രക്രിയക്കും തുടര്‍ചികിത്സകള്‍ക്കും ഡോ. മെബിന്‍ ബി. തോമസിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം നേതൃത്വം നല്‍കി. രോഗി ചികിത്സസാഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയശേഷം പൂര്‍ണ്ണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങി.

Hot Topics

Related Articles