കേരള ലളിതകലാ അക്കാദമി കോട്ടയം ഡി. സി. കിഴക്കേമുറി ഇടം ആർട്ട്‌ ഗാലറിയിൽ വരുൺ രാജിന്റെ ഏകാംഗ ചിത്രപ്രദർശനം ജൂലൈ ഒൻപതിന് 

കോട്ടയം : കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ വരുൺ രാജിന്റെ “ഫ്ളൈമിങ്  വിക്സ് “ഏകാംഗ ചിത്രപ്രദർശനം ജൂലൈ 9നു ആരംഭിക്കും. രാവിലെ 11 നു ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് ചിത്രപ്രദർശനം  ഉദ്ഘാടനം ചെയ്യും. ടി ആർ   ഉദയകുമാർ അധ്യക്ഷത വഹിക്കും. കേരളത്തിന്റെ തനതായ കലാരൂപങ്ങൾ, വാസ്തു രൂപങ്ങൾ എന്നിവയിലൂടെയുള്ള അമൂർത്ത ശൈലിയിലുള്ള ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. പ്രദർശനം 13 നു സമാപിക്കും. രാവിലെ 10  മുതൽ 6.30 വരെയാണ് പ്രദർശന സമയം. 

Advertisements

Hot Topics

Related Articles