ഏറ്റുമാനൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഉമ്മൻചാണ്ടി അനുസ്മരണവും ചികിത്സാ സഹായവിതരണവും ജൂലൈ 19 വെള്ളിയാഴ്ച

ഏറ്റുമാനൂർ: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഉമ്മൻചാണ്ടി അനുസ്മരണവും ചികിത്സാ സഹായ വിതരണവും ജൂലൈ 19 വെള്ളിയാഴ്ച വൈകിട്ട് നാലിന് മുൻ മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.വി ജോയി പൂവംനിൽക്കുന്നതിൽ യോഗത്തിൽ അധ്യക്ഷത വഹിക്കും. ജോസഫ് വാഴയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് ചികിത്സാ സഹായ വിതരണം നടത്തും. യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ് അനുസ്മരണ സന്ദേശം നൽകും. മുൻ മണ്ഡലം പ്രസിഡന്റ് ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ യോഗത്തിൽ സ്വാഗതം ആശംസിക്കും.

Advertisements

Hot Topics

Related Articles