ഉത്തരേന്ത്യൻ ആൾക്കൂട്ട കൊലകൾക്കെതിരെ ചങ്ങനാശേരിയിൽ എസ് ഡി പി ഐ  പ്രധിഷേധം

ചങ്ങനാശ്ശേരി : ഉത്തരേന്ത്യൻ ആൾക്കൂട്ട കൊലകൾ സംഘപരിവാർ ഫാഷിസത്തെ ചേറുക്കുക എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രധിഷേധത്തിന്റെ ഭാഗമായി, എസ് ഡി പി ഐ  ചങ്ങനാശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ സംഗമം സംഘടിപ്പിച്ചു, ജില്ല ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ സംഗമത്തിൽ ഉത്ഘാടനം ചെയ്തു സംസാരിച്ചു. മുൻസിപ്പൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ടൌൺ ചുറ്റി കെ എസ് ആർ ടി സി  ബസ് സ്റ്റാൻഡിനു മുന്നിൽ സമാപിച്ചു. എസ് ഡി പി ഐ കോട്ടയം ജില്ല കമ്മറ്റി അംഗങ്ങളായ നൗഷാദ് കൂനന്താനം, അൻസൽ പായിപ്പാട് തുടങ്ങിയവർ പങ്കെടുത്തു, മണ്ഡലം പ്രസിഡന്റ് അനീഷ് തെങ്ങണ, സെക്രട്ടറി റഷീദ് കുന്നൻ, മറ്റ് കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles