തിരുവല്ല: കേൾവിക്കുറവ് ഇനി ഒരു വൈകല്യമേയല്ല. കേൾവിയ്ക്ക് ഇനി ശബ്ദയുടെ മൂർച്ചയുണ്ടാകും. കേൾവി വൈകല്യത്തിൽ നിന്നും നാടിന് രക്ഷയേകാൻ ശബ്ദ ഹിയറിംങ് എയ്ഡ് സെന്ററിന്റെ സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടത്തി. ശബ്ദ ഹിയറിങ്ങ് എയ്ഡ് സെന്റർ തിരുവല്ലയുടെയും , കേരള സ്നേഹ കൂട്ടായ്മയുടെയും കുറ്റപ്പുഴ ജെറുസലേം മാർത്തോമാ ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്. പരിശോധനാ ക്യാമ്പിൽ സ്നേഹ കൂട്ടായ്മാ ചെയർമാൻ, ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു. ജനസേവനം ഫൌണ്ടേഷൻ കോർഡിനേറ്റർ അനൂപ് ആന്റണി യോഗം ഉദ്ഘാടനം ചെയ്തു. റവ.ഫിലിപ്പ് മാത്യു മുഖ്യസന്ദേശം നൽകി. സെക്ഷൻ പ്രെസ്റ്റ് ബീറ്റർ തിരുവല്ലയിലെ പാസ്റ്റർ കെ.എസ് സാമുവേൽ, ശബ്ദ ഹിയറിങ്ങ് എയ്ഡ് സെന്റർ മാനേജിങ് ഡയറക്ടർ മാത്യുസ് മാത്യു , പാസ്റ്റർ സാജൻ സാമുവേൽ, എന്നിവർ പങ്കെടുത്തു.