തുരുത്തി ജെ സി ആര്‍ട്ട് വേള്‍ഡ് സ്ഥാപകൻ ആർട്ടിസ്റ്റ് ചക്യായില്‍ അപ്പച്ചന്‍ 

ചങ്ങനാശ്ശേരി:  തുരുത്തി ജെ സി ആര്‍ട്ട് വേള്‍ഡ് സ്ഥാപകൻ ചക്യായില്‍ അപ്പച്ചന്‍ (90) നിര്യാതനായി. രാജ്യത്തിനകത്തും പുറത്തുമുള്ള 1800 ൽ അധികം ദൈവാലയങ്ങളിലും, ആശ്രമങ്ങളിലും, മഠങ്ങളിലുമായി അദ്ദേഹം തന്റെ സൃഷ്ടികൾ ഒരുക്കിയിട്ടുണ്ട്. മലങ്കര, കത്തോലിക്കാ, ഓര്‍ത്തഡോക്സ്, യാക്കോബായ സഭകളുടെ ആരാധന പൈതൃകത്തിനനുസൃതമായി മദ്ബഹായും , മറ്റ് ഉള്‍ഭാഗങ്ങളുടെയും ആര്‍ട്ട് വര്‍ക്ക് ചെയ്യുന്നതിലും മികവ് തെളിയിച്ചിട്ടുണ്ട്.

Advertisements

മാര്‍ത്തോമ്മാ നസ്രാണി പാര്യമ്പര്യത്തിന്റെ ഐക്കണായ മാര്‍ത്തോമ്മ ശ്ലീഹായുടെ തടിയിലുള്ള നിര്‍മ്മാണത്തില്‍ പ്രാവീണ്യം ഉണ്ടായിരുന്ന കലാകാരനായിരുന്നു അദ്ദേഹം. നെടുംകുന്നം  പുള്ളോന്‍ പറമ്പില്‍ ഏലിയാമ്മയാണ് ഭാര്യ. മക്കള്‍  5 ആണ്‍മക്കളും 5 പെണ്‍മക്കളുമുണ്ട്. സംസ്‌കാരം ശനിയാഴ്ച 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തുരുത്തി മര്‍ത്തമറിയം ഫൊറോന പളളിയില്‍ നടക്കും.

Hot Topics

Related Articles