ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ കൂട്ട ധര്‍ണ്ണയും സോണല്‍ ഓഫീസ് മാര്‍ച്ചും നടത്തി

കോട്ടയം: ക്ലര്‍ക്ക്,പ്യൂണ്‍,സ്വീപ്പര്‍ തസ്തികളില്‍ സ്ഥിരംനിയമനങ്ങള്‍ നടത്തുക, കരാര്‍ പുറം കരാര്‍ തൊഴില്‍ നിര്‍ത്തലാക്കുക, താല്‍ക്കാലിക കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഇടപാടുകാര്‍ക്ക് മേല്‍ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കാതിരിക്കുക, സ്ഥലംമാറ്റ നയം ലംഘിച്ചുകൊണ്ടുള്ള ട്രാന്‍സ്ഫറുകള്‍ ഉടന്‍ പിന്‍വലിക്കുക, ജീവനക്കാര്‍ക്കെതിരെയുള്ള പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, അവകാശ പത്രിക അംഗീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്് ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍(എഫ് ബി ഇ യു)  ബാങ്കിന്റെ കോട്ടയം സോണല്‍ഓഫീസിന് മുന്നില്‍ കൂട്ട ധര്‍ണ്ണ നടത്തി.

Advertisements

യൂണിയന്‍ ദേശീയ വൈസ് പ്രസിഡന്റ് മാത്യു ജോര്‍ജ് പി അധ്യക്ഷത വഹിച്ച പരിപാടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.ചാണ്ടി ഉമ്മന്‍ എം എല്‍ എ, സി പി ഐ കോട്ടയം ജില്ലാസെക്രട്ടറി അഡ്വ. വി ബി ബിനു തുടങ്ങിയവര്‍ ധര്‍ണ്ണയില്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.ഫെഡറല്‍ ബാങ്ക്എംപ്ലോയീസ് യൂണിയന്‍ ദേശീയ ജനറല്‍ സെക്രട്ടറി എ.ആര്‍ സുജിത് രാജു മുഖ്യ പ്രഭാഷണം നടത്തി. എ ഐ ബി ഇ എ കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ് സെബാസ്റ്റിയന്‍,എഫ് ബി ഇ യു ദേശീയ സെക്രട്ടറി സുജിത് പി ആര്‍ ്,ദേശീയഓര്‍ഗനൈസിങ് സെക്രട്ടറി ശരത് എസ്, യു എഫ് ബി യു കോട്ടയം ജില്ലാ കണ്‍വീനര്‍  ജോര്‍ജി ഫിലിപ്പ്,ഡബ്ല്യു സി സി ജില്ലാ ചെയര്‍മാന്‍ പി എസ് രവീന്ദ്രനാഥ്,എഫ് ബി ആര്‍ എ കേന്ദ്ര കമ്മിറ്റി അംഗം സുരേഷ് കെ തുടങ്ങിയവര്‍ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എഫ് ബി ഇ യു ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയും എകെബിഇഎഫ് കോട്ടയം ജില്ലാ ജില്ലാ സെക്രട്ടറിയുമായ ഹരിശങ്കര്‍ എസ് സ്വാഗതവും എഫ് ബി ഇ യു ദേശീയ അസി. സെക്രട്ടറിയും എകെബിഇഎഫ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ നഹാസ് പി സലിം കൃതജ്ഞതയും രേഖപ്പെടുത്തി. എഫ് ബി ഇ യു കേന്ദ്ര കമ്മറ്റി അംഗം കണ്ണന്‍ ബി, കോട്ടയം റീജണല്‍ സെക്രട്ടറി വിജയ് വി.ജോര്‍ജ്, പാലാ റീജണല്‍ സെക്രട്ടറി  രാജേഷ് പി. കുമാര്‍, തൊടുപുഴ റീജണല്‍ സെക്രട്ടറി   ജെസ്സില്‍ ജെ. വേളാച്ചേരില്‍, തിരുവല്ല റീജിയണല്‍ സെക്രട്ടറി വിഷ്ണു രാജ് തുടങ്ങിയവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.

ഫെഡറല്‍ ബാങ്കിന്റെ  കോട്ടയം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലെ 300 ല്‍ അധികം ജീവനക്കാര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു. ബാങ്കിന്റെ എല്ലാ സോണല്‍ തലത്തിലും വരും ദിവസങ്ങളില്‍ഇത്തരത്തിലുള്ള കൂട്ട ധര്‍ണ്ണകള്‍ സംഘടിപ്പിക്കുവാനും, ഓണത്തോട് അനുബന്ധിച്ച്  ആലുവയില്‍ പട്ടിണി സമരം സംഘടിപ്പി ക്കുവാനും, തുടര്‍ന്ന് സെപ്റ്റംബര്‍ 28ന്  ബാങ്കിലെമുഴുവന്‍ ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട്   ഹെഡ് ഓഫീസ്മാര്‍ച്ച് സംഘടിപ്പിക്കുവാനും സംഘടന ആഹ്വാനം നല്‍കിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.