കോട്ടയം/ കടുത്തുരുത്തി : വർധിച്ചുവരുന്ന പനി രോഗബാധ നിയന്ത്രണ വിധേയമാക്കുന്നതിനും മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുന്നുണ്ടോയെന്ന് വിലയിരുത്താനും വേണ്ടി ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ജൂലൈ 15, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2. 30ന് ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കോഴായിലുള്ള ആസ്ഥാന മന്ദിരത്തിൽ അടിയന്തര പ്രാധാന്യത്തോടെ വിളിച്ചു ചേർക്കുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽഎ അറിയിച്ചു.
കടുത്തുരുത്തി പരിധിയിൽ വരുന്ന എല്ലാ ഗ്രാമ പഞ്ചായത്ത് – ബ്ലോക്ക് പ്രസിഡണ്ടുമാരും ബന്ധപ്പെട്ട മറ്റ് ജനപ്രതിനിധികളും സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പനി രോഗബാധ സംബന്ധിച്ച് ഓരോ മേഖലയിലും നിലവിലെ സാഹചര്യങ്ങൾ യോഗം വിലയിരുത്തും. രോഗപ്രതിരോധത്തിനും മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്കും പരിസരശുചിത്വം ഉറപ്പുവരുത്തുന്നതിനും ഉപകരിക്കുന്ന വിവിധ കർമ പരിപാടികൾക്ക് യോഗം രൂപം നൽകുന്നതാണ്.