ആമയിഴഞ്ചൻ തോട്ടിലുണ്ടായ ദുരന്തം ആവർത്തിക്കാതിരിക്കാൻ കോട്ടയത്തെ നദീസംയോജന കൂട്ടായ്‍മയെ മാതൃകയാക്കണം: ഡോ. തോമസ് ഐസക്

കോട്ടയം: നഗരമധ്യത്തിൽ മാലിന്യങ്ങൾ നിറഞ്ഞൊഴുകുന്ന തോടുകൾ ഇനിയും കേരളത്തിൽ നടത്തേണ്ട മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ വ്യാപ്തി ബോധ്യപ്പെടുത്തുന്നതാണ് അത് പരിഹരിക്കുന്നതിനാവശ്യമായ ഒരു ജനകീയ യഞ്ജം വരും ദിവസങ്ങളിൽ കേരളമാകെ ഉയർന്നു വരേണ്ടതുണ്ട്. സമയബന്ധിതമായി പുഴകളെ തോടുകളെ ജലാശയങ്ങളെ വീണ്ടെടുക്കുന്ന പ്രവർത്തനമാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കേണ്ടത്. കഴിഞ്ഞ 7 വർഷമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനപങ്കാളിത്തം ഉറപ്പ് വരുത്തിക്കൊണ്ട് ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടത്തി വരുന്ന ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കോട്ടയത്തു വരുത്തിയ മാറ്റങ്ങൾ കേരളമാകെ കണ്ടു പകർത്തേണ്ടതാണ്. മീനച്ചിലാറ്റിൽ ഏറ്റുമാനൂരിലെ പേരൂർ തൂക്ക്പ്പാലത്തിന് സമീപം നദി വീണ്ടെടുക്കുന്നതിൻ്റെ പ്രവർത്തനങ്ങൾ നടക്കുന്നയിടം സന്ദർശിച്ച് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡോ. തോമസ് ഐസക്.

Advertisements

മീനച്ചിലാറ്റിൽ തുരുത്തുകൾ രൂപപ്പെട്ട് നദിയുടെ വീതി കിലോമീറ്ററുകളോളം മൂന്നിലൊന്നായി ചുരുങ്ങുകയും കൈയ്യേറ്റത്തിലൂടെ നടത്തുന്ന ക്യഷിയും പാഴ്മരങ്ങൾ വളർന്ന് നിൽക്കുകയും ചെയ്തിരുന്ന ഒരിടമാണ്  ജനകീയ കൂട്ടായ്മയുടെ ഇടപ്പെടലിലൂടെ നദിയുടെ വീതി പലമടങ്ങ് വർദ്ധിപ്പിക്കുന്ന തരത്തിലേയ്ക്ക് വികസിപ്പിക്കാനായത്. പതിനായിരത്തിലേറെ ലോഡ് മണ്ണ് അവിടെ നിന്നും നീക്കം ചെയ്തു കഴിഞ്ഞു. ഇതിൻ്റെ ഭാഗമായി ഈ പ്രദേശത്ത് മാത്രമല്ല പാലാ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും മീനച്ചിലാറ്റിൽ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് കഴിഞ്ഞു എന്നുള്ളതിൻ്റെ അനുഭവസാക്ഷ്യമാണ് ജനങ്ങൾ നൽകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി മീനച്ചിലാറ്റിൽ നിന്നുമെടുക്കുന്ന എക്കലും ചെളിയും നിറഞ്ഞ മണ്ണ് വെള്ളൂരിലെ റബ്ബർ പാർക്കിനാവശ്യമായ ഫാക്ടറികൾ നിർമ്മിക്കുന്നതിനായിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ റബ്ബർ പാർക്കിന് അടിസ്ഥാന സൗകര്യം രൂപപ്പെടുമെന്ന് മാത്രമല്ല മീനച്ചിലാറിന് അത് ഗുണകരമാകും.

ചെന്നെ ഹരിത ട്രെബ്യൂണലിൻ്റെ ഉത്തരവിൻ്റെ ഭാഗമായാണ് ഇവിടെ നിന്നും പരിസ്ത്ഥി നിയമങ്ങൾ പാലിച്ച്ക്കൊണ്ട് എക്കലും ചെളിയും മണ്ണും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ നടന്ന് വരുന്നത്. നദിയുടെ വീതി മൂന്നിരട്ടിയാക്കാൻ സാധിച്ചയിടങ്ങൾ സന്ദർശിച്ച് ഈ മാതൃക നാടിനാകെ അഭിമാനകരമാണെന്ന് ഡോ.തോമസ് ഐസക് ചൂണ്ടിക്കാട്ടി. നദീ സംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ. കെ അനിൽകുമാർ, ജനകീയ കൂട്ടായ്‌മ അംഗങ്ങളായ പി.വി പ്രദീപ്, എം. എസ് ചന്ദ്രൻ, പ്രകാശ് വിജയപുരം, വി.ജെ തോമസ്, പി.എസ് ജോൺ, ബെന്നി തെള്ളകം, ബെന്നി മാത്യു, അനു രമേശ്, മുഹമ്മദ് സാജിദ്, കെ.എം സിറാജ് തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.